Thursday, March 12, 2026 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 01.10 PM

ഒരു മാസം മുമ്പ് തെരുവ്‌നായയുടെ ആക്രമണം ; കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിയുടെ മകനും മരിച്ചു

uploads/news/2025/06/788401/dog.jpg

കണ്ണൂര്‍: കഴിഞ്ഞമാസം കണ്ണൂരില്‍ തെരുവ്‌നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷബാധയേറ്റ അഞ്ചുവയസ്സുകാരന് മരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് കുട്ടി ഇന്ന് മരണപ്പെട്ടതായി വിവരം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 17 ാം തീയതിയായിരുന്നു കുട്ടിയെ ചികിത്സയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് വിട്ടത്.

തമിഴ്‌നാട് സ്വദേശികളുടെ മകനാണ് കുട്ടി. മെയ് 31 ന് മാതാപിതാക്കള്‍ക്കൊപ്പം പയ്യമ്പലം ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ നായ കടിച്ചത്. ഉടന്‍ തന്നെ ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുക്കുകയും ചെയ്തിരുന്നെങ്കിലും കുട്ടിയുടെ ശരീരത്ത് വീണ്ടും വൈറസ് പ്രസരണം ഉണ്ടാകുകയും പേയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയുമായിരുന്നു.

കുട്ടിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ഇവിടെ ചികിത്സയ്ക്കിടയില്‍ മരണം സംഭവിക്കുകയുമായിരുന്നു. കണ്ണൂരിലും പരിസരപ്രദേശങ്ങളിലും തെരുവ്‌നായ ശല്യത്തിന്റെ പേരില്‍ അനേകം പേര്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു തെരുവ് നായയുടെ ആക്രമണത്തില്‍ 67 പേര്‍ക്ക് പരിക്കേറ്റത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW