-->
ഇക്കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി തന്റെ അറുപത്തി ഏഴാം വയസിലേക്ക് കടന്നത്. തന്റെ ഏറ്റവും പുത്തൻ ചിത്രമായ ജെ എസ്‌കെ യുടെ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒഴിച്ചാൽ ഏറെ സന്തോഷകരമായ ഒരു പിറന്നാൾ ദിനമാണ് കടന്നു പോയത്. നാല് മക്കൾക്കും ഭാര്യക്കും മറ്റു കുടുംബക്കാർക്കും ഒപ്പം കേക്ക് കട്ട് ചെയ്താണ് അദ്ദേഹം പിറന്നാൾ ആഘോഷമാക്കിയത്. മോഹൻലാൽ ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങൾ എല്ലാം താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരുന്നു. ഇപ്പോഴിതാ നടി സാരയുമോഹന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയം ആകുന്നത്.
ഇങ്ങനെ ഒരാളായി ഇരിക്കുക അത്ര എളുപ്പമല്ല....നയിക്കാനും നേരോടെ ഇരിക്കാനും ഈ നാട്ടിൽ ഒരേ സമയം സാധ്യമെന്ന് കാണിച്ചു തന്നൊരാൾ....കരുതലാവുകയും കണ്ണ് നിറഞ്ഞാൽ അറിയുകയും ചെയ്യുന്നൊരാൾ....ജീവിതത്തിലെ മികച്ച അഭിനേതാക്കൾക്കിടയിൽ മുഖംമൂടി മറന്ന് വെച്ചൊരാൾ...മുന്നോട്ട് കുതിക്കുമ്പോൾ മറന്ന് കളഞ്ഞേക്കാവുന്ന ഇടങ്ങളിൽ പോലും മരുന്നായി എത്തുന്നൊരാൾ....ഇന്ത്യൻ പ്രധാന മന്ത്രിക്കും ഇന്നലെ തളിരിട്ടവയ്ക്കും ഒരു വിളിപ്പാട് അകലെ ഉള്ളൊരാൾ....മധുരം പകരാനും മറയില്ലാതെ മിണ്ടാനും മികച്ചൊരാൾ....ഇങ്ങനെതന്നെ മുന്നോട്ട് എന്നെങ്ങനെ മുന്നോട്ട്....!ജന്മദിനാശംസകൾ ഏട്ടാ; എന്നായിരുന്നു സരയു കുറിച്ചത്.