Friday, March 13, 2026 Last Updated 8 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 02.43 PM

ഐക്കോണിക് പിങ്ക് സാരി,ഫെതർ ഇയർറിംഗുകള്‍, ഡ്യൂവി മേക്ക്, അഴിച്ചിട്ട തലമുടി; സില്‍സിലയിലെ ചാന്ദ്നിയായി ആലിയ ഭട്ട്; ‘ഉംറാവോ ജാൻ’ന്റെ 4 കെ റിലീസില്‍ രേഖയ്ക്കൊപ്പം ആലിയ

uploads/news/2025/06/788273/Untitled-3.jpg
Alia Bhatt and Rekha (Image Source: Instagram)

സിനിമാപാരമ്പര്യം കുടുംബത്തില്‍ നിന്നു കിട്ടിയ താരമാണ് ആലിയ ഭട്ട്. പ്രശസ്ത സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളും അഭിനേത്രിയും സംവിധായികയുമായ പൂജ ഭട്ടിന്റെ സഹോദരിയുമായ ആലിയ കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയാണ് ബോളിവുഡിന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് ബോളിവുഡിന്റെ ലെജന്‍ഡറി ഡയറക്ടര്‍മാരോടൊപ്പം കാമ്പുളള കഥാപാത്രങ്ങള്‍​ ചെയ്ത് ആലിയ പ്രേക്ഷകമനസ്സിലിടം നേടി. ഇപ്പോള്‍ ബോളിവുഡിന്റെ താരറാണിയാണ് ആലിയ ഭട്ട്.
കപൂര്‍ കുടുംബത്തിലെ പിന്‍തലമുറക്കാരന്‍ രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്ത ആലിയ സ്വകാര്യ ജീവിതത്തിലും തിളങ്ങി നില്‍ക്കുകയാണ്. ഇവര്‍ക്ക് റാഹ കപൂര്‍ എന്നൊരു മകള്‍ കൂടിയുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ 1981-ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ‘ഉംറാവോ ജാൻ’ന്റെ 4k പതപ്പിന്റെ പ്രത്യേക പ്രദർശനത്തില്‍ പങ്കെടുക്കുകയാണ് ആലിയ ഭട്ട്. ഐതിഹാസിക താരം രേഖയ്ക്ക് ആദരമർപ്പിച്ചാണ് താരം പങ്കെടുത്തത്. യാഷ് ചോപ്രയുടെ ‘സില്‍സില’ എന്ന ചിത്രത്തിലെ രേഖയുടെ ഐക്കോണിക് പിങ്ക് സാരി ലുക്കിലാണ് ആലിയ ഈ പ്രീമിയര്‍ ഈവെന്റില്‍ എത്തിയത്. ഒപ്പം രേഖയുടെ കൂടെയുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
‘‘ജീവിക്കുന്ന ഈ ഇതിഹാസത്തിന് ഒരു ആദരവ്... നിങ്ങളെപ്പോലെ മറ്റൊരാൾ ഉണ്ടായിട്ടില്ല, ഉണ്ടായിട്ടില്ല, ഉണ്ടാകില്ല, റേമാ...’’ എന്ന ക്യാപ്ഷന്‍ പങ്കിട്ടാണ് രേഖയ്ക്കൊപ്പം നിറഞ്ഞ ചിരിയോടെയുള്ള ചിത്രം ആലിയ പങ്കുവച്ചിരിക്കുന്നത്. ഇതേ പ്രീമിയറിന് എത്തിയ രേഖ ഐവറി ആൻഡ് ഗോള്‍ഡ് ഔട്ട്ഫിറ്റിലാണ് തിളങ്ങിയത്.

ആലിയയുടെ ലുക്ക്, സ്റ്റൈലിസ്റ്റ് റിയാ കപൂറാണ് ആലിയയുടെ ഔട്ട്ലുക്കിന് പിന്നിലുള്ളത്. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയും ഫെതർ ഇയർറിംഗുകളും, ഡ്യൂവി മേക്കപ്പും, മുടി അഴിച്ചിട്ടുള്ള ലുക്കും രേഖയുടെ ‘സില്‍സില’യിലെ ചാന്ദിനി കഥാപാത്രത്തിന്റെ ശൈലിയെ ഓർമ്മിപ്പിക്കുന്നതാണ്. റിയാ കപൂർ, രേഖയുടെ ഒറിജിനല്‍ ലുക്കിന്റെ ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച്‌ രേഖയുടെ സിനിമയിലെ ക്ലാസിക്ക് ലുക്കില്‍ നിന്നാണ് ആലിയയെ ഒരുക്കിയത് എന്ന് കുറിച്ചിട്ടുണ്ട്.
ഫാഷൻ ക്രിട്ടിക് ഡയറ്റ് സബ്യ, ആലിയയുടെ ഈ ലുക്കിനെ ‘റഫറൻസ് ഡണ്‍ കറക്‌ട്’ എന്നാണ് വിശേഷിപ്പിച്ചത്. രേഖയുടെ ഐക്കോണിക് ലുക്കിന്റെ അനുകരണത്തെ പ്രശംസയും കുറിച്ചിട്ടുണ്ട്. ആമിർ ഖാൻ, തബു, ജാൻവി കപൂർ, അനില്‍ കപൂർ, എ.ആർ. റഹ്മാൻ, ഹേമ മാലിനി, ആശാ ഭോസ്‌ലെ തുടങ്ങിയവരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ-നാഷണല്‍ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ റെസ്റ്റോർ ചെയ്ത ‘ഉംറാവോ ജാൻ’ ഇന്നാണ് തീയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തത്. ലക്നൗവിന്റെ പശ്ചാത്തലത്തില്‍, രേഖ അവതരിപ്പിച്ച അമിറാൻ എന്ന കഥാപാത്രത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ഫാറൂഖ് ഷെയ്ഖ്, രാജ് ബബ്ബർ, നസീറുദ്ദീൻ ഷാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ‘‘ഉംറാവോ ജാൻ എന്റെ അഭിനയം മാത്രമല്ല, എന്റെ ഉള്ളില്‍ ജീവിക്കുന്ന ഒരു കഥാപാത്രമാണ്. പുതിയ തലമുറ ഈ സിനിമ വീണ്ടും കാണുന്നത് ഒരു പഴയ പ്രണയലേഖനം തുറക്കുന്നതിന് തുല്യമാണ്...’’ എന്നാണ് രേഖ ചിത്രത്തിന്റെ റീ റിലീസ് സംബന്ധിച്ച്‌ പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW