Tuesday, March 24, 2026 Last Updated 37 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 08.23 AM

കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

uploads/news/2025/06/788199/trissur.jpg

തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ ഉണ്ടായ അതിശക്തമായ മഴയിലാണ് കെട്ടിടം ഇടിഞ്ഞുവീണത്.

പുലര്‍ച്ചെ ആറു മണിയോടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്്. ഈ കെട്ടിടത്തില്‍ 17 പേര്‍ ഉണ്ടായിരുന്നതായും താഴെയുള്ള കെട്ടിടത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേരാണ് പെട്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ എത്തിയിട്ടുണ്ട്. മൂര്‍ഷിദാബാദില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തുണ്ട്. തകര്‍ന്നത് ഇരുപതോളം വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഇത്. കെട്ടിടത്തില്‍ നിന്നും ആള്‍ക്കാര്‍ ഓടിപുറത്തിറങ്ങുകയായിരുന്നു. രാവിലെ താമസക്കാര്‍ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് കെട്ടിടം ഇടിഞ്ഞുവീണത്.

കല്ലും മണ്ണും തടിയും കൊണ്ടു നിര്‍മ്മിച്ചിരുന്ന രണ്ടുനില കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഭൂരിഭാഗം ആള്‍ക്കാരും താമസിച്ചിരുന്നത് മുകളിലത്തെ നിലയിലായരുന്നു. രാവിലെ പണിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കെട്ടിടം ഇടിഞ്ഞത്്. ശബദ്ം കേട്ട് പുറത്തേക്ക് ഓടിയവരാണ് രക്ഷപ്പെട്ടത്.

Ads by Google
Friday 27 Jun 2025 08.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW