-->
എച്ച്ഐവി വൈറസിനെതിരായ പോരാട്ടത്തിൽ പുത്തൻ പ്രതീക്ഷ നൽകി ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ എന്ന മരുന്ന്. മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി. അടുത്ത വർഷത്തോടെ മരുന്ന് വിപണിയിൽ എത്തും.
വർഷത്തിൽ രണ്ട് ഡോസുകൾ മാത്രം ആവശ്യമുള്ള എച്ച്ഐവിക്കെതിരായ വാക്സിന്‍ ആണിത്. ചർമത്തിനടിയിൽ കുത്തിവെക്കുന്ന പുതിയ വാക്സിന് ഗുളികകളെക്കാള്‍ ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒറ്റ ഡോസിന് ആറ് മാസക്കാലം വരെ പ്രതിരോധം ലഭിക്കുന്ന തരത്തിലാണ് മരുന്ന് നിര്‍മിച്ചിരിക്കുന്നത്. എച്ച്ഐവി അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്ഐവി അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്‌പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്.