Sunday, March 15, 2026 Last Updated 51 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 04.51 PM

ഒരു ബാര്‍ബി ഡോളിനെപ്പോലെ; ലൈറ്റ് പിങ്ക് സ്ലീവ്‌ലെസ് ക്രോപ്പ് ടോപ്പും പ്ലീറ്റഡ് സ്കര്‍ട്ടും ധരിച്ച് ഹോട്ടായി ഊര്‍മ്മിള മണ്ഡോത്കര്‍; മുഖത്തിന് എന്തുപറ്റിയെന്ന് കമന്റുകള്‍

uploads/news/2025/06/788104/Untitled-5.jpg
Urmila Matondkar (Image Source: Instagram)

രംഗീല എന്ന ഒറ്റ സിനിമ മാത്രം മതി ഊര്‍മ്മിള മണ്ഡോത്കര്‍ എന്ന ബോളിവുഡ് അഭിനേത്രിയെ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കാന്‍. ഒരു ക്യൂട്ട് ഡോളിനെപ്പോലെയെത്തി മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട് ഊര്‍മ്മിള. രംഗീലയെക്കൂടാതെ കോന്‍, പ്യാർ തുനേ ക്യാ കിയ, ജുദായ് തുടങ്ങിയ നിരവധി ചിത്രങ്ങളിലെ അവിസ്മരണീയ അഭിനയം ഇന്നും താരത്തിന് വലിയൊരു ആരാധരെ നേടിക്കൊടുക്കുന്നുണ്ട്.
കുറച്ചു നാളുകളായി താരം സിനിമയിൽ നിന്ന് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രങ്ങള്‍ പങ്കിട്ട് താരം തരംഗമാകാന്‍ തുടങ്ങി. ഈ പ്രായത്തിലും ​ഇരുപതിന്റെ സൗന്ദര്യവുമായി തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ താരം ഇക്കഴിഞ്ഞ ദിവസം പങ്കിട്ട ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും കമന്റുകളും നിറയ്ക്കുകയാണ്. പിങ്ക് ടോപ്പും സ്കര്‍ട്ടും ധരിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടത്. മോക്ക് പോക്കറ്റുകളും സ്വർണ്ണ ബട്ടണുകളുമുള്ള ഇളം പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് ക്രോപ്പ് ടോപ്പും അതിനൊപ്പം പ്ലീറ്റഡ് സ്കര്‍ട്ടും ധരിച്ച ഊര്‍മ്മിളയുടെ ചിത്രങ്ങള്‍ കണ്ടാല്‍ മുമ്പത്തേക്കാൾ ചെറുപ്പമായി സുന്ദരിയായി തോന്നിപ്പിക്കുന്നുണ്ട്. സിമ്പിള്‍ ഇയര്‍റിംഗ്സും ആഡംബര വാച്ചും ബ്ലോ-ഡ്രൈ ചെയ്ത തലമുടിക്ക് താരത്തിന് ഹോട്ട് സ്റ്റൈലിഷ് ലുക്ക് നല്‍കുന്നുണ്ട്. ഹൃദയത്തിന്റെ ഇമോജി ക്യാപ്ഷനായി നല്‍കി താരം പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
എന്നാല്‍ ചിലർ താരത്തിന്റെ രൂപഭംഗി പ്രശംസിച്ചപ്പോൾ, മറ്റു ചിലർ താരം ദുർബലയായി കാണപ്പെടുന്നുവെന്ന് കുറിച്ചു, ഒപ്പം സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾക്ക് വിധേയയായിട്ടുണ്ടോ എന്ന് സംശയവും പ്രകടിപ്പിക്കുന്നുണ്ട്. താരത്തിന്റെ മുഖത്തിന് എന്തോ പ്രശ്നമുണ്ടെന്നാണ് പലരും കുറിക്കുന്ന കമന്റുകള്‍. എഐ ഫിൽട്ടറുകൾ, കോസ്മെറ്റിക് നടപടിക്രമങ്ങൾ, ഒസെംപിക് മൂലമുണ്ടാകുന്ന ശരീരഭാരം കുറയ്ക്കൽ എന്നിവയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ മുതൽ അഡിസൺസ് രോഗം പോലുള്ള സാധ്യമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വരെ പലരും കുറിക്കുന്നുണ്ട്. ‘നിങ്ങളുടെ സ്വാഭാവിക ആകർഷണം നഷ്ടപ്പെട്ടു, എന്താണ് മുഖത്ത് ചെയ്തത് ?’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW