Friday, March 13, 2026 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 04.04 PM

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവം; സെന്റ് ഡൊമിനിക് കോൺവെന്റ് സ്‌കൂൾ താത്ക്കാലികമായി അടച്ചു

അധ്യാപകരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നും ആരോപണമുയര്‍ന്നിരുന്നു.
sreekrishnapuram st dominic school ,
photo - facebook

പാലക്കാട്: പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂള്‍ താത്ക്കാലികമായി അടച്ചു. ഒരു അറിയിപ്പുണ്ടാകുന്നതുവരെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് സ്‌കൂള്‍ മാനേജര്‍ അറിയിച്ചു.

അതേസമയം പോലീസിന്റെ സാന്നിധ്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി വിദ്യാര്‍ത്ഥി സംഘടനകളും കുട്ടിയുടെ ബന്ധുക്കളും അടക്കം നടത്തിയ ചര്‍ച്ചയില്‍ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആരോപണവിധേയരെ പുറത്താക്കിയതുകൊണ്ട് മാത്രമായില്ലെന്നും അവരുടെ പേര് ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദ്യാര്‍ത്ഥി സംഘടകള്‍ ആവശ്യപ്പെട്ടിരുന്നു.. വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളാണ് സ്‌കൂള്‍ പിന്തുടരുന്നതെന്നും അവര്‍ ആരോപിച്ചു.

തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആഷിര്‍ നന്ദയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ ജീവനൊടുക്കിയത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റിയതിനാണ് ആഷിര്‍ ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയത്. അധ്യാപകരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നും ആരോപണമുയര്‍ന്നിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW