Friday, March 13, 2026 Last Updated 21 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 03.22 PM

ഡാളസ് ബ്ലാസ്റ്റേഴ്‌സ് എഫ്.ഒ.ഡി ടി20 ക്രിക്കറ്റ് ലീഗ് ജേതാക്കള്‍

ഫൈനല്‍ മത്സരത്തില്‍ 67 റണ്‍സും ഒരു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ജസ്റ്റിന്‍ ജോസഫ് ഫൈനലിലെ മികച്ച കളിക്കാരനായി (മാന്‍ ഓഫ് ദി മാച്ച്) തിരഞ്ഞെടുക്കപ്പെട്ടു.
uploads/news/2025/06/788093/233.gif

ഡാളസ്: ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടി20 ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ഡാളസ് ബ്ലാസ്റ്റേഴ്‌സ് ടീം ജേതാക്കളായി. കഴിഞ്ഞ ഞായറാഴ്ച (ജൂണ്‍ 22) നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ഡാളസ് വാരിയേഴ്‌സ് ക്രിക്കറ്റ് ടീമിനെ ഏഴ് വിക്കറ്റിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്‌സ് ടീം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി മികച്ച സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടീം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പതിനെട്ടാം ഓവറില്‍ തന്നെ വിജയലക്ഷ്യം മറികടന്നു.

ഫൈനല്‍ മത്സരത്തില്‍ 67 റണ്‍സും ഒരു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ജസ്റ്റിന്‍ ജോസഫ് ഫൈനലിലെ മികച്ച കളിക്കാരനായി (മാന്‍ ഓഫ് ദി മാച്ച്) തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വാരിയേഴ്‌സ് ടീമിലെ പ്രിന്‍സ് ജോസഫ് 136 റണ്‍സുമായി ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ വിക്കറ്റുകള്‍ നേടി വാരിയേഴ്‌സ് ടീമിലെ തന്നെ ഷിനു ജോണ്‍ മികച്ച ബൗളര്‍ക്കുള്ള ട്രോഫിയും കരസ്ഥമാക്കി.

വിജയികളായ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ അജു മാത്യു കാറള്‍ട്ടണ്‍ സിറ്റിയിലെ പ്രമുഖ ക്രിക്കറ്റ് ടീമായ സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ഉടമയും മാനേജരുമായ സജു ലൂക്കോസില്‍ നിന്ന് ചാമ്പ്യന്‍ ട്രോഫി ഏറ്റുവാങ്ങി.

ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് നഗരങ്ങളില്‍ വളര്‍ന്നുവരുന്ന ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം കാണിക്കുന്ന താല്‍പ്പര്യങ്ങളെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത വിവിധ കലാകായിക സാംസ്‌കാരിക പ്രമുഖര്‍ അഭിനന്ദിച്ചു. മത്സരങ്ങളുടെ മെഗാ സ്‌പോണ്‍സറായ ജസ്റ്റിന്‍ വര്‍ഗീസ് (ജസ്റ്റിന്‍ വര്‍ഗീസ് റിയല്‍റ്റര്‍), എയ്ഞ്ചല്‍വാലി ഹോസ്പിസ് ഉടമ ബിജു തോമസ് എന്നിവര്‍ ടൂര്‍ണമെന്റ് വിജയത്തിനായി പ്രവര്‍ത്തിച്ച കമ്മിറ്റിയെ പ്രത്യേകം അനുമോദിച്ചു.

ബാബു പി സൈമണ്‍, ഡാളസ്

Ads by Google
Thursday 26 Jun 2025 03.22 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW