Friday, March 13, 2026 Last Updated 23 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 03.12 PM

ഡാളസ് കേരള ലിറ്റററി സൊസൈറ്റി പിക്‌നിക് സംഘടിപ്പിച്ചു

രാവിലെ 10 മണിക്ക് തുടങ്ങിയ പിക്‌നിക് കെ എല്‍ എസ് പ്രസിഡന്റ് ഷാജു ജോണ്‍ ഉദ്ഘാടനം ചെയ്തു.
uploads/news/2025/06/788090/o0.gif

ഗാര്‍ലന്‍ഡ്: സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ അംഗങ്ങളുടെ പിക്‌നിക് ഗാര്‍ലന്റിലെ വണ്‍ ഇലവന്‍ റാഞ്ചില്‍ വച്ച് വിപുലമായ പരിപാടികളോടെ ജൂണ്‍ 21 ശനിയാഴ്ച സംഘടിപ്പിച്ചു.

രാവിലെ 10 മണിക്ക് തുടങ്ങിയ പിക്‌നിക് കെ എല്‍ എസ് പ്രസിഡന്റ് ഷാജു ജോണ്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മിക്ക സജീവ അംഗങ്ങളും പങ്കെടുത്ത ഈ പിക്‌നിക്കില്‍ അന്താക്ഷരി , പദ്യപാരായണം, കവിത അവതരണം, കഥകള്‍, അനുഭവങ്ങള്‍ പങ്കുവെക്കല്‍ എന്നിവയ്ക്ക് പുറമേ വിവിധ കായിക പരിപാടികളും നടത്തപ്പെട്ടു.

പ്രഭാത ഭക്ഷണം, ലഘുഭക്ഷണം, എന്നിവക്ക് പുറമേ വിഭവസമൃദ്ധമായ പൊതിച്ചോറും ഏവര്‍ക്കും ക്രമീകരിച്ചിരുന്നു. പിക്‌നിക്കില്‍ സംബന്ധിച്ച എല്ലാവര്‍ക്കും സെക്രട്ടറി ഹരിദാസ് തങ്കപ്പനും ട്രഷറര്‍ സി വി ജോര്‍ജ്ജും നന്ദി പ്രകടിപ്പിച്ചു. അനശ്വരം മാമ്പള്ളി, സാമുവല്‍ യോഹന്നാന്‍, സിജു വി ജോര്‍ജ്, സന്തോഷ് പിള്ള തുടങ്ങിയ ഭാരവാഹികളും പിക്‌നിക് വിജയത്തിനായി പ്രവര്‍ത്തിച്ചു.

സിജു വി ജോര്‍ജ്

Ads by Google
Thursday 26 Jun 2025 03.12 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW