Friday, March 13, 2026 Last Updated 23 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 03.10 PM

റിച്ചാര്‍ഡ് ജോര്‍ദാന്റെ വധശിക്ഷ നടപ്പാക്കി , വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കൂടിയ, ഏറ്റവും കൂടുതല്‍ കാലം തടവില്‍ കഴിഞ്ഞ തടവുകാരന്‍

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സുപ്രീം കോടതിയോട് ബുധനാഴ്ച അപേക്ഷ നല്‍കിയെങ്കിലും അംഗീകരിച്ചില്ല
uploads/news/2025/06/788088/455.gif

മിസിസിപ്പി: ഗള്‍ഫ്‌പോര്‍ട്ട് ബാങ്ക് എക്‌സിക്യൂട്ടീവിന്റെ ഭാര്യയും രണ്ട് ഇളയ ആണ്‍മക്കളുടെ അമ്മയുമായ 35 വയസ്സുള്ള എഡ്വിന മാര്‍ട്ടറിനെ 1976-ല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 1977 മുതല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റിച്ചാര്‍ഡ് ജോര്‍ദാന്റെ(79)വധശിക്ഷ പാര്‍ച്ച്മാന്‍ ജയിലില്‍ നടപ്പാക്കി.

1976 ജനുവരിയില്‍, ജോര്‍ദാന്‍ മിസിസിപ്പിയിലെ ഗള്‍ഫ്പോര്‍ട്ടിലുള്ള ഗള്‍ഫ് നാഷണല്‍ ബാങ്കിനെ വിളിച്ച് ഒരു ലോണ്‍ ഓഫീസറുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു.

ചാള്‍സ് മാര്‍ട്ടറിന് തന്നോട് സംസാരിക്കാമെന്ന് പറഞ്ഞതിന് ശേഷം, അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. തുടര്‍ന്ന് ഒരു ടെലിഫോണ്‍ ബുക്കില്‍ മാര്‍ട്ടേഴ്സിന്റെ വീട്ടുവിലാസം നോക്കി എഡ്വിന മാര്‍ട്ടറെ തട്ടിക്കൊണ്ടുപോയി. കോടതി രേഖകള്‍ പ്രകാരം, ജോര്‍ദാന്‍ അവളെ ഒരു കാട്ടിലേക്ക് കൊണ്ടുപോയി, വെടിവച്ച് കൊന്നു, തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ച് അവള്‍ സുരക്ഷിതയാണെന്ന് അവകാശപ്പെടുകയും 25,000 ഡോളര്‍ ആവശ്യപ്പെടുകയും ചെയ്തു.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സുപ്രീം കോടതിയോട് ബുധനാഴ്ച അപേക്ഷ നല്‍കിയെങ്കിലും അംഗീകരിച്ചില്ല

79-ാം ജന്മദിനത്തിന് കൃത്യം ഒരു മാസത്തിന് ശേഷം, ജൂണ്‍ 25 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് കുത്തിവയ്ച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു

വൈകുന്നേരം 4 മണിക്ക് ജോര്‍ദാന്റെ അവസാന ഭക്ഷണത്തില്‍ ചിക്കന്‍ ടെന്‍ഡറുകള്‍, ഫ്രഞ്ച് ഫ്രൈകള്‍, സ്‌ട്രോബെറി ഐസ്‌ക്രീം, റൂട്ട് ബിയര്‍ ഫ്‌ലോട്ട് എന്നിവ ഉള്‍പ്പെട്ടിരുന്നു

അമ്മ കൊല്ലപ്പെടുമ്പോള്‍ 11 വയസ്സുള്ള എറിക് മാര്‍ട്ടര്‍, താനോ സഹോദരനോ പിതാവോ വധശിക്ഷയ്ക്ക് ഹാജരായില്ലെങ്കിലും മറ്റ് കുടുംബാംഗങ്ങള്‍ ഹാജരായിരുന്നു

വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം 'നല്ല മാനസികാവസ്ഥയിലായിരുന്നു' അദ്ദേഹത്തിന്റെ ഭൂതകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു.

വധശിക്ഷയ്ക്ക് മുമ്പ്, 1970-കളിലെ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തുടനീളം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 22 പേരില്‍ ഒരാളായിരുന്നു ജോര്‍ദാന്‍ എന്ന് ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറയുന്നു

പി പി ചെറിയാന്‍

Ads by Google
Thursday 26 Jun 2025 03.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW