Sunday, March 15, 2026 Last Updated 30 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 02.28 PM

‘‘നന്മമരം ഫീല്‍ ഗുഡ് എന്നിങ്ങനെ ടാഗുകള്‍ വന്നു; കേരള ക്രൈം ഫയല്‍സ് വന്നതോടെ ‘നിന്റെ ശരിക്കുള്ള സ്വഭാവം ഇതാണല്ലേ’ എന്നായി..’’ അഹമ്മദ് കബീര്‍

uploads/news/2025/06/788083/Untitled-4.jpg
Ahammed Kabir about kerala crime files season 2 (Image Source: Youtube)

തിയേറ്ററില്‍ റിലീസിനെത്തുന്ന സിനിമകള്‍ മാത്രമല്ല ഒടിടി റിലീസിലൂടെ എത്തുന്ന സിനിമകള്‍ക്കും ഇപ്പോള്‍ ആരാധകരേറെയാണ്. വീട്ടില്‍ സ്വന്തം സ്പേസിലിരുന്ന് ആസ്വദിച്ച് കാണുന്ന സിനിമകള്‍ നിറഞ്ഞ പ്രോത്സാഹനത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സിനിമകള്‍ മാത്രമല്ല ഒടിടിയിലൂടെ എത്തുന്ന വെബ് സീരീസുകളും പ്രശംസകള്‍ ഏറ്റുവാങ്ങുന്നുണ്ട്.
അടുത്തിടെ റിലീസ് ചെയ്തതില്‍ മലയാള പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഒന്നാണ് കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗം. മികച്ച അഭിപ്രായങ്ങളോടെ സ്ട്രീമിങ് തുടരുന്ന സീരീസിന്റെ കഥയ്ക്കും സംവിധാനത്തിനും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. മലയാള സിനിമാപ്രേക്ഷകര്‍ സ്വീകരിച്ച് സൂപ്പര്‍ഹിറ്റുകളാക്കിയ ജൂണ്‍, മധുരം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകൻ അഹമ്മദ് കബീറാണ് കേരള ക്രൈം ഫയല്‍സ് 2 വിന്റെയും സംവിധായകന്‍. ജൂണും മധുരവുമൊക്കെ അഹമ്മദിന് നന്മമരം എന്ന ടാഗ്ലൈന്‍ കിട്ടിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ക്രൈം ഫയല്‍ സീരീസ് റിലീസിന് ശേഷം അതില്‍ മാറ്റമുണ്ടായി എന്ന് പറയുകയാണ് സംവിധായകൻ അഹമ്മദ്. തനിക്ക് ത്രില്ലർ സീരീസുകള്‍ ചെയ്യാൻ നേരത്തെ തന്നെ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അഹമ്മദ് പറഞ്ഞു
‘‘ജൂണ്‍, മധുരം സിനിമകള്‍ കഴിഞ്ഞപ്പോള്‍ നന്മമരം ഫീല്‍ ഗുഡ് എന്നിങ്ങനെ ടാഗുകള്‍ വന്നിരുന്നു. അത് കഴിഞ്ഞ് കേരള ക്രൈം ഫയല്‍സ് വന്നപ്പോള്‍ നിന്റെ ശരിക്കും ഉള്ള സ്വഭാവം ഇതല്ലെടാ എന്ന് പലരും ചോദിച്ചു. എനിക്ക് ഫീല്‍ ഗുഡ് സിനിമകള്‍ ഇഷ്ടമാണെങ്കിലും കൂടുതല്‍ കാണുന്നത് ത്രില്ലർ സീരിസ് ആണ്. അതുകൊണ്ട് ആഗ്രഹമുണ്ടായിരുന്നു ചെയ്യണമെന്ന്.
ആദ്യ സീസണ്‍ കഥ വന്നപ്പോള്‍ അതൊരു സിനിമയായി ചെയ്യാൻ പറ്റും. ചെറിയ പ്ലോട്ട് മാത്രമേ ഉള്ളൂ. എന്നെങ്കിലും ഒരു ഒറിജിനല്‍സ് പോലെയോ അല്ലെങ്കില്‍ വെബ് സീരീസ് കോണ്‍ടെന്റ് ചെയ്യണം എന്നോ വിചാരിച്ചിരുന്നു. മാറ്റിവെച്ചതാണ്. ഇപ്പോള്‍ ഒരു ഓഫർ വന്നപ്പോള്‍ ചെയ്തതാണ്. ഫ്രാഞ്ചൈസികള്‍ക്ക് അങ്ങനെ ഒരു ഗുണം ഉണ്ട്.
എനിക്ക് ഒരു ത്രില്ലർ, പൊലീസ് കഥകള്‍ ചെയ്യണം എങ്കില്‍ ഈ ഫ്രാഞ്ചൈസികളിലൂടെ ചെയ്യാമല്ലോ. അപ്പുറത്ത് മൂവിയില്‍ നമുക്ക് വേറെ ജോണേഴ്സും ചെയ്യാം. അങ്ങനെ നോക്കുമ്പോ ജോർണേഴ്‌സ് ഷിഫ്റ്റ് ചെയ്യുന്നതില്‍ ഞാൻ ഭാഗ്യവാനാണ്...’’ അഹമ്മദ് കബീർ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഹമ്മദ് കബീര്‍ തന്റെയിഷ്ടങ്ങള്‍ പറഞ്ഞത്.

Ads by Google
Thursday 26 Jun 2025 02.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW