-->
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട്.
മഴമുന്നറിയിപ്പുകളെ തുടര്‍ന്ന് ഇടുക്കി, തൃശ്ശൂര്‍, വയനാട് ജില്ലകളിലും കോതമം?ഗലം, എറണാകുളം താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള, കര്‍ണാടക. ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, വയനാട് ജില്ലകളിലും കോതമംഗലം, എറണാകുളം താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയുണ്ട്. ഇടവിട്ടാണ് പെയ്യുന്നത്. വരും മണിക്കൂറുകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്ന്. മലങ്കരഡാമിന്റെ ഷട്ടര്‍ ഉയര്‍തതി. തൊടുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്ന കെഎസ്ആര്‍ടിസി സ്റ്റാന്റിലെ വര്‍ക്ക്‌ഷോപ്പില്‍ വെള്ളം കയറി. കൂടുതല്‍ ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തുകയണ്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. 133.43 ആണ് ഉയര്‍ന്നിരിക്കുന്നത്. മൂന്നടി കൂടി ഉയര്‍ന്നാല്‍ വെള്ളം പുറത്തേക്ക് വിടും. വിവിധ ജലാശയങ്ങളുടെ തീദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ 360 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. പാംബ്ല ഡാമിന്റെ 4 ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പൊന്‍മുടി ഡാമിന്റെ 3 ഷട്ടറുകള്‍ ഉയര്‍ത്തി. മുല്ലപ്പെരിയാരില്‍ ജലനിരപ്പ് 133.40 അടി ആയി ഉയര്‍ന്നിട്ടുണ്ട്.
പത്തനംതിട്ടയിലെ മലയോരഗ്രാമങ്ങളില്‍ ശക്തമായ മഴയാണ്. മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തു. തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടണ്ട്. പാലക്കാടും ശക്തമായി മഴയാണ് മീങ്കല്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തും. മണ്ണാര്‍ക്കാടും മലയോര മേഖലകളിലും ശക്തമായ മഴയുണ്ട്. കുന്തിപ്പുഴ നിറഞ്ഞൊഴുകുകയാണ്. നിരവധി പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. വിവിധ ഡാമുകള്‍ തുറക്കുന്നുണ്ട്. മലങ്കര, മീന്‍കര ഡാമുകളും മലമ്പുഴ ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കല്‍പ്പാത്തിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. വയനാട്ടില്‍ മൂന്ന് ദിവസമായി മഴ തുടരുകയാണ്. വയനാട് കല്ലൂര്‍ പുഴയിലും നൂല്‍പ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
കല്ലൂര്‍ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. ഇരിട്ടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലും മഴ തുടരുകയാണ്. മലയോര മേഖലകളായ നിലമ്പൂര്‍, വഴിക്കടവ്, എടക്കര, പോത്തുകല്ല് ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. എറണാകുളം ജില്ലയിലും മലയോര മേഖലയില്‍ ശക്തമായ ഇടവിട്ട മഴ പെയ്യുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയിലും മഴ ശക്തമാണ്.