-->
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ മയൂര റെസ്റ്ററന്റ്റില്‍ സംഘടിപ്പിച്ച നിലംബൂര്‍ ഇലെക്ഷന്‍ വിജയാഘോഷം വന്‍പിച്ച ജനപിന്തുണയോടെ ആഘോഷിക്കപ്പെട്ടു. മയൂര റെസ്റ്ററന്റ്റ് ഉടമയും ഐ ഓ സി ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ജോയ്ന്റ്‌റ് ട്രെഷറാറും ആയ ഷാജി സുകുമാരന്‍ സ്‌പോണ്‍സര്‍ ചെയ്ത വിക്ടറി പാര്‍ട്ടിയില്‍ ഫിലാഡല്‍ഫിയയിലെ നിരവധി സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.
ഐ ഓ സി ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രെസിഡന്റ്റ് ഡോ ഈപ്പന്‍ ഡാനിയേല്‍ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല യോഗ പരിപാടികള്‍ നിയന്ത്രിച്ചു.
ഐ ഓ സി ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ചെയര്‍മാന്‍ സാബു സ്‌കറിയ സ്വാഗത പ്രെസംഗവും ട്രെഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ നന്ദി പ്രകാശനവും നടത്തി.
ഐ ഓ സി ഫിലാഡല്‍ഫിയ ഭാരവാഹികളായ അലക്‌സ് തോമസ്, ജീമോന്‍ ജോര്‍ജ്, ജെയിംസ് പീറ്റര്‍ എന്നിവരെ കൂടാതെ ഫിലാഡല്‍ഫിയയിലെ സാമൂഹിക നേതാക്കളായ വിന്‍സെന്റ്റ് ഇമ്മാനുവേല്‍, സുധ കര്‍ത്താ, ജോണ്‍ പണിക്കര്‍, മോഡി ജേക്കബ്, ജോര്‍ജ് നടവയല്‍, തോമസ് പോള്‍, സ്റ്റാന്‍ലി ജോണ്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു,
കേരളാ നിയമ സഭയിലേക്കു നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത ആര്യാടന്‍ ഷൗകത്ത് 2026 - ല്‍ നടത്തപ്പെടാനുള്ള നിയമസഭാ ഇലക്ഷനില്‍ യൂ ഡി എഫ് വന്‍ വിജയത്തില്‍ എത്തുന്നതിനുള്ള നാന്ദി കുറിച്ചു കഴിഞ്ഞെന്നും, ഒത്തൊരുമയോടെ നിന്നാല്‍ വരുന്ന നിയമ സഭ തെരുഞ്ഞെടുപ്പില്‍ യൂ ഡി എഫ് നു മികച്ച വിജയം കൈവരിക്കാനാവുമെന്നും പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.
മലയാള സിനിമ സംഗീത സംവിധായകന്‍ ഷാജി സുകുമാരന്‍ അവതരിപ്പിച്ച ഗാന സന്ധ്യ പരിപാടിക്ക് കൊഴുപ്പേകി. സോബി ഇട്ടി ഛായാ ഗൃഹണം നിര്‍വഹിച്ചു.
സുമോദ് തോമസ് നെല്ലിക്കാല