Friday, March 13, 2026 Last Updated 22 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 03.02 PM

ടെക്സാസ് കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് വിജയികള്‍; എഫ്സിസി ഡാളസ് റണ്ണേഴ്സ് അപ്പ്

uploads/news/2025/06/787914/aa.gif

ഡാളസ്: എഫ്സിസി ഡാളസ് മലയാളി സോക്കര്‍ ക്ലബ് സംഘടിപ്പിച്ച പത്താമത് ടെക്സാസ് കപ്പ് (മനോജ് ചാക്കോ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി) സോക്കര്‍ ടൂര്‍ണമെന്റിന്റെ ഓപ്പണ്‍ കാറ്റഗറിയില്‍ ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് വിജയികളായി.

അത്യന്തം വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ എഫ്സിസി ഡാളസ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി.

ഡെന്റണിലുള്ള ക്രോസ്ബാര്‍ ഫീല്‍ഡ്സില്‍ സമാപിച്ച വാശിയേറിയ ടൂര്‍ണമെന്റില്‍ അമേരിക്കയിലെ 16 മലയാളി ക്ലബുകള്‍ പങ്കെടുത്തു.

ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സിന്റെ ഹയാന്‍ സാദിഖ് മികച്ച കളിക്കാനുള്ള എംവിപി ട്രോഫി നേടി. ടൂര്‍ണമെന്റിലെ ടോപ് ഗോള്‍ സ്‌കോററായ റോവന്‍(എഫ്‌സിസി ഡാളസ്) ഗോള്‍ഡന്‍ ബൂട്ട് ട്രോഫിക്ക് അര്‍ഹനായി. മികച്ച ഡിഫന്‍ഡറായി എഫ്‌സിസിയുടെ ജെസ്വിനും , മികച്ച ഗോള്‍കീപ്പറായി ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സിന്റെ തിമത്തിയും തിരഞ്ഞെടുക്കപ്പെട്ടു ട്രോഫികള്‍ കരസ്ഥമാക്കി.

ഇതോടൊപ്പം 40 പ്ലസ് കാറ്റഗറിയിലും ടൂര്‍ണമെന്റ് നടന്നു. മികച്ച കളി പുറത്തെടുത്ത ഡാളസ് ഡയനാമോസ് ആണ് 40 പ്ലസ് ചാമ്പ്യര്‍. ആതിഥേയരായ എഫ്സിസി ഡാളസ് റണ്ണേഴ്സ് അപ്പ് ആയി.

ഡാളസ് ഡയനാമോസിന്റെ പ്രദീപ് എംവിപി ട്രോഫി നേടി. ബിനു തോമസ് (ഡാളസ് ഡയനാമോസ് , ഗോള്‍ഡന്‍ ബൂട്ട്), ടൈറ്റസ് (എഫ്‌സിസി ഡാളസ്, മികച്ച ഡിഫന്‍ഡര്‍), പ്രകാശ് (ഡാളസ് ഡയനാമോസ്, മികച്ച ഗോള്‍ കീപ്പര്‍) എന്നിവര്‍ മറ്റു വ്യക്തിഗത ട്രോഫികള്‍ക്കും അര്‍ഹരായി.

സ്‌പോണ്‍സര്‍മാരായ ഡോ. വിന്നി സജി, ഷിനു പുന്നൂസ്, ഷിജു എബ്രഹാം , ഡോ. മനോജ് എബ്രഹാം, സംഘാടകരായ വിനോദ് ചാക്കോ, പ്രദീപ് ഫിലിപ്പ്, ആശിഷ് തെക്കേടം തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Ads by Google
Wednesday 25 Jun 2025 03.02 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW