Friday, March 13, 2026 Last Updated 22 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 02.44 PM

'വിശ്വാസ ജീവിത പടകില്‍ ഞാന്‍' ഗാന രചിയിതാവ് ജോര്‍ജ് പീറ്റര്‍ അന്തരിച്ചു

uploads/news/2025/06/787911/aa-12.gif

ചിറ്റൂര്‍ :'വിശ്വാസ ജീവിത പടകില്‍ ഞാന്‍' ഉള്‍പ്പെടെ അനേക ആത്മീയ പ്രത്യാശ ഗാനങ്ങള്‍ സംഭാവന ചെയ്ത് ബ്രദറന്‍ സഭാ ഇവാന്‍ജെലിസ്റ്റും സുവിശേഷകനുമായ ജോര്‍ജ് പീറ്റര്‍ ചിറ്റൂര്‍ (84 വയസ്സ്) അന്തരിച്ചു

കര്‍ത്താവില്‍ എന്നും എന്റെ ആശ്രയം, നിന്നിഷ്ടം ദേവാ ആയീടട്ടെ, യേശു എനിക്കെത്ര നല്ലവനാം, എനിക്കൊത്താശ വരും പര്‍വ്വതം, മനമേ ലേശവും കലങ്ങേണ്ട, സത്യസഭാ പതിയേ, എന്നെ കരുതുവാന്‍ കാക്കുവാന്‍ പാലിപ്പാന്‍ യേശു എന്നും മതിയായവന്‍ തുടങ്ങി 150 ല്‍ പരം പ്രശസ്തമായതും ക്രിസ്തീയ വിശ്വാസികള്‍ സഭാ വ്യത്യാസം കൂടാതെ അന്നും ഇന്നും ഹൃദയത്തില്‍ ഏറ്റടുത്ത് പാടി ആശ്വസിക്കുന്ന ഗാനങ്ങളുടെ രചയ്താവായിരുന്നു ഇവാന്‍ജെലിസ്റ്റ് ജോര്‍ജ് പീറ്റര്‍ ചിറ്റൂര്‍.

'അഭിഷിക്തനും അഭിഷേകവും' എന്ന ഗ്രന്ഥത്തിന്റെ രചയ്താവായ ഇവാന്‍ജെലിസ്റ്റ് ജോര്‍ജ് പീറ്റര്‍ ചിറ്റൂര്‍ 'ആശ്വാസ ഗീതങ്ങള്‍' എന്ന പേരില്‍ നിരവധി സംഗീത ആല്‍ബങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രൈസ്തവ സാഹിത്യ അക്കാഡമി, ബൈബിള്‍ സാഹിത്യ പ്രവര്‍ത്തക സമിതി തുടങ്ങി നിരവധി സംഘടനകളുടെ അവാര്‍ഡുകളും പുരസ്‌കാരങ്ങളും ഇവാന്‍ജെലിസ്റ്റ് ജോര്‍ജ് പീറ്റര്‍ ചിറ്റൂരിന് ലഭിച്ചിട്ടുണ്ട്. സുവിശേഷ ധ്വനി മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും, മലബാര്‍ മെസ്സെഞ്ചറിന്റെ ചീഫ് എഡിറ്ററയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ : പരേതനായ സുവിശേഷകന്‍ കര്‍ത്തൃദാസന്‍ റ്റി റ്റി വര്‍ഗീസിന്റെ മകള്‍ പരേതയായ ശ്രീമതി റോസമ്മ ജോര്‍ജ് പീറ്റര്‍.
മക്കള്‍ : സുവിശേഷകന്‍ സജി ചിറ്റൂര്‍, ബിജു (അബുദാബി). മരുമക്കള്‍ : മിനി, ഷേര്‍ളി
സംസ്‌കാരം പിന്നട്.

Ads by Google
Wednesday 25 Jun 2025 02.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW