Thursday, March 19, 2026 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 01.15 PM

ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല, തട്ടിപ്പ് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്ന് പോലീസ്

case

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ ആഭരണക്കടയിലെ സാമ്പത്തിക ക്രമക്കേടില്‍, ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഉളളതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ മൂന്ന് വനിതാജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്ന ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി ബുധനാഴ്ച വിധി പറയും. ജീവനക്കാരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ജീവനക്കാര്‍ അന്വേഷണവുമായി ഒരുഘട്ടത്തിലും സഹകരിക്കുന്നില്ലെന്ന് ജാമ്യഹര്‍ജിയെ എതിര്‍ത്തു നല്‍കിയ റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഭീഷണിപ്പെടുത്തി എട്ടുലക്ഷം രൂപ വാങ്ങിയശേഷം തങ്ങളെ കൃഷ്ണകുമാറും മകള്‍ ദിയയും ചേര്‍ന്നു തട്ടിക്കൊണ്ടുപോയതായി ജീനവക്കാരും വാദിച്ചു.

ദിയയുടെ ആഭരണക്കടയില്‍ ജോലിചെയ്തിരുന്ന മൂന്ന് വനിതാജീവനക്കാര്‍ അവരുടെ ക്യുആര്‍ കോഡ് നല്‍കി സാമ്പത്തികതിരിമറി നടത്തിയെന്നാണ് ദിയയുടെ പരാതി. ജീവനക്കാര്‍ 68 ലക്ഷം രൂപ തട്ടിയെടുത്തതായും ദിയ ആരോപിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW