Tuesday, March 24, 2026 Last Updated 51 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 10.12 AM

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന് ; ഉച്ചയ്ക്ക് 12 മണിയോടെ പുറപ്പെടും

uploads/news/2025/06/787879/shubhamshu.jpg

ന്യൂഡല്‍ഹി: ഇന്ത്യയുടെ ശുഭാംശു ശുഭാംശു ഇന്ന് ബഹിരാകാശത്തേക്കു യാത്ര തിരിക്കും. പലകുറിമാറ്റിവച്ച ദൗത്യം ഇന്ന് യാഥാര്‍ഥ്യമാകുമെന്നാണു സൂചന. ഇന്ത്യ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രികര്‍ ഉള്‍പ്പെടുന്നതാണു ആക്‌സിയം-4 ദൗത്യം.

ഫളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12:01ന് ദൗത്യം പുറപ്പെടുമെന്നാണ് അറിയിപ്പ്. ദൗത്യത്തിന് കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍ നേതൃത്വം നല്‍കും.

ശുഭാംശു ശുക്ല മിഷന്‍ പൈലറ്റാകു., ഹംഗേറിയന്‍ ബഹിരാകാശയാത്രികനായ ടിബോര്‍ കാപുവും പോളണ്ടിലെ സ്‌ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയെവ്‌സ്‌കിയും ദൗത്യത്തിന്റെ ഭാഗമാണ്. കഴിഞ്ഞ മാസം 29 നായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്.

പിന്നീട് പലതവണ മാറ്റിവച്ചു. ജൂണ്‍ 8, 10, 11, 19, 22 എന്നീ തീയതികള്‍ ദൗത്യമുണ്ടാകുമെന്നു പിന്നീട് അറിയിപ്പെത്തി. സാങ്കേതിക പ്രശ്‌നങ്ങളാണു ദൗത്യത്തിനു തിരിച്ചടിയായത്. ശുഭാംശുവും സംഘവും 14 ദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ചെലവിടും.

Ads by Google
Wednesday 25 Jun 2025 10.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW