-->
പ്ലാനോ (ഡാളസ്): സെഹിയോണ്‍ മാര്‍ത്തോമ ചര്‍ച്ച്, പ്ലാനോ സ്റ്റാര്‍ (സീനിയേഴ്‌സ് ഓര്‍ഗനൈസേഷന്‍) സംഘടിപ്പിച്ച പിക്‌നിക് അവിസ്മരണീയമായി.
ജൂണ്‍ 21 ശനിയാഴ്ച ഗാര്‍ലന്‍ഡിലെ വാലി ക്രീക്ക് HOA ക്ലബ് ഹൗസില്‍ നടന്ന പിക്‌നിക്ക് റവ. റോബിന്‍ വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.ധാരാളം വിനോദ പരിപാടികള്‍ നിറഞ്ഞ പിക്‌നിക്കില്‍ മുതിര്‍ന്നവര്‍ വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്. തുടര്‍ന്ന് ഒരു രുചികരമായ പാചകവും. രസകരവും ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതുമായ ഒരു ദിവസമായിരുന്നുവെന്നു പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു
സെഹിയോണ്‍ സീനിയേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്റ്റാര്‍ അംഗങ്ങള്‍ കുടുംബത്തോടൊപ്പം നടത്തിയ പിക്‌നിക്കിന് അലിയമ്മ ഇടിക്കുല്ല(കടങ്കഥകള്‍). മറിയാമ്മ ജോണ്‍ ( ബൈബിള്‍ ക്വിസ്) വൈസ് പ്രസിഡന്റ് ജേക്കബ് ജോര്‍ജ് അസംബ്ലി അംഗം: ജോണ്‍ പി മാത്യു
സ്റ്റാര്‍ സെക്രട്ടറി എബ്രഹാം മാമ്മന്‍,ജെ പി ജോണ്‍,ഫിലിപ്പ് ഉമ്മന്‍,മാത്യു തെക്കില്‍,മാത്യു പി എബ്രഹാം
കെ ഇ ഇടിക്കുല്ല,P C മാത്യു, ചെറിയാന്‍ വര്‍ക്കി, ഡോ. രാജേന്ദ്ര ഡാനിയേല്‍ എന്നിവര്‍ നേത്ര്വത്വം നല്‍കി
പി പി ചെറിയാന്‍