Friday, March 13, 2026 Last Updated 21 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 03.17 PM

നോര്‍ത്ത് അമേരിക്ക മലങ്കര മാര്‍ത്തോമാ ദദ്രാസനം ഞായറാഴ്ച ലഹരിവിമുക്ത ദിനമായി ആചരിച്ചു

uploads/news/2025/06/787575/ss.gif

ന്യൂയോര്‍ക്: നോര്‍ത്ത് അമേരിക്ക മലങ്കര മാര്‍ത്തോമാ ദദ്രാസനം ജൂണ്‍ 22 (ഞായറാഴ്ച) ലഹരിവിമുക്ത ദിനമായി ആചരിച്ചു .2025 ജൂണ്‍ 15 ഞായറാഴ്ച മുതല്‍ 22 ഞായറാഴ്ച വരെയുള്ള ആഴ്ച മയക്കുമരുന്ന് വിരുദ്ധ അവബോധ വാരമായി ആചരിക്കുന്നതിനോടനുബന്ധിച്ചു ഇടവകകളില്‍ ഈ ദിവസത്തിനായി തയ്യാറാക്കിയ പ്രത്യേക ആരാധനക്രമം ഉപയോഗിച്ചു ..'ശുദ്ധിയില്‍ സൂക്ഷിക്കേണ്ട ശരീരവും ജീവിതവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പ്രഭാഷണങ്ങള്‍ ഞായറാഴ്ച നോര്‍ത്ത് അമേരിക്ക മലങ്കര മാര്‍ത്തോമാ ദദ്രാസ ഇടവകകളില്‍ നടന്നു

സഭയിലെ എല്ലാ അംഗങ്ങളും മദ്യത്തിനും മയക്കുമരുന്നിനും ഇരയാകാതെ തങ്ങളുടെ ക്രിസ്തീയ സാക്ഷ്യം ഉയര്‍ത്തിപ്പിടിക്കണം ലഹരി ആസക്തിയുടെ തിന്മയ്ക്കെതിരെ പോരാടാന്‍ മുഴുവന്‍ സഭയും സ്വയം പ്രതിജ്ഞാബദ്ധരാകണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന് ആധുനിക വിവര സാങ്കേതിക വിദ്യ നല്‍കുന്ന പുതിയ അവസരങ്ങള്‍ ഉപയോഗിക്കണം ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

ലഹരി വസ്തുക്കളുടെ ലഭ്യതയും ഉപയോഗവും ആശങ്കാജനകമാംവിധം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍, ഈ അപകടത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും, മനുഷ്യരാശിയെ നാശത്തിലേക്ക് വഴുതിവീഴുന്നതില്‍ നിന്ന് രക്ഷിക്കുന്നതിനും, ആസക്തിയുടെ അടിമകളായവരെ വീണ്ടെടുക്കുന്നതിനും സഭ പ്രതിജ്ഞാബദ്ധമാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു

ലഹരിവിരുദ്ധ ബോധവല്‍ക്കരണ കാമ്പെയ്നുകളില്‍ റാലികള്‍, മാര്‍ച്ചുകള്‍, പൊതുയോഗങ്ങള്‍, തെരുവ് നാടകങ്ങള്‍, പൊതുജനശ്രദ്ധ ആകര്‍ഷിക്കുന്നതിനും ഉണര്‍ത്തുന്നതിനുമുള്ള മറ്റ് സൃഷ്ടിപരമായ പരിപാടികള്‍ എന്നിവ വിവിധ ഇടവകകളില്‍ സംഘടിപ്പിച്ചു .

പി പി ചെറിയാന്‍

Ads by Google
Monday 23 Jun 2025 03.17 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW