-->
താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ഇല്ലെന്ന മോഹന്‍ലാലിന്റെ നിലപാടില്‍ പരസ്യ പ്രതികരണവുമായി സീമ ജി. നായര്‍. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നിന്നെടുത്ത ചിത്രത്തിനൊപ്പമാണ് സീമ ജി നായരുടെ കുറിപ്പ്. തണല്‍നല്‍കിയ മരം ഇല്ലാതായിക്കഴിയുമ്പോള്‍ മാത്രമാണ് പലരും ആ മരത്തിന്റെ വില മനസിലാക്കുന്നതെന്നായിരുന്നു സീമ ജി നായരുടെ വാക്കുകള്‍.
ശുഭദിനം ശുഭദിനം മാത്രം തണലേകാന്‍ ഒരു വന്‍ മരം ഉള്ളപ്പോള്‍ ,തണലിന്റെ വില പലരും മനസിലാക്കാതെ പോണു ..ആ മരം ഇല്ലാതായി കഴിയുമ്പോള്‍ ആണ് ,അത് നല്‍കിയ തണല്‍ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത് സീമ ജി നായര്‍ കുറിച്ചു.