-->
ടാരന്റ് കൗണ്ടി (ടെക്‌സാസ്): മൂന്ന് നായയുടെ കൂട്ടായ ആക്രമണത്തില്‍ ടെക്‌സസിലെ റാന്റ് കൗണ്ടിയില്‍ നിന്നുള്ള എണ്പത്തിരണ്ടുകാരന് ദാരുണാന്ത്യന്ത്യം.ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി കരുതുന്ന മൂന്ന് നായ്ക്കളെ അയല്‍പക്കത്തെ ഒരു വസ്തുവില്‍ നിന്ന് പിടികൂടിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
ജൂണ്‍ 16 വൈകുന്നേരം 4 മണിയോടെ ടാരന്റ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടികളെ സ്ലേ സ്ട്രീറ്റിലെ 7800 ബ്ലോക്കിലേക്ക് വിളിച്ചുവരുത്തി, നായയുടെ കടിയേറ്റതുമായി ബന്ധപ്പെട്ട മുറിവുകളുള്ള ഒരു കസേരയില്‍ ഒരാള്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി അവര്‍ പറഞ്ഞു.
ആക്രമണത്തിന് വിധേയനായതായി കരുതുന്നയാള്‍ റൊണാള്‍ഡ് ആന്‍ഡേഴ്‌സണ്‍ (82) ആണെന്ന് തിരിച്ചറിയുന്നു, ആക്രമണത്തിന് മുമ്പ് അദ്ദേഹം പുറത്ത് മുറ്റത്ത് ജോലി ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടികള്‍ പറയുന്നു.
മറ്റൊരാള്‍ മകനോടൊപ്പം ആന്‍ഡേഴ്‌സന്റെ വീട്ടില്‍ പോയി ആന്‍ഡേഴ്‌സണെ കണ്ടെത്തി, 911 എന്ന നമ്പറില്‍ വിളിക്കുകയായിരുന്നു
ആന്‍ഡേഴ്‌സണ്‍ തന്റെ മുറ്റത്ത് വെച്ച് ആക്രമിക്കപ്പെട്ടുവെന്നും,പിന്നീട് , മരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.
ആന്‍ഡേഴ്സന്റെ വീട്ടില്‍ നിന്ന് ഡെപ്യൂട്ടികള്‍ രക്തവും ഉള്ള ഒരു ജോഡി ടെന്നീസ് ഷൂസും, കീറിയ കയ്യുറയും, തൊപ്പിയും, പിന്‍വശത്തെ വരാന്തയില്‍ നിന്ന് ആ വസ്തുക്കളില്‍ നിന്ന് വീട്ടിലേക്ക് നയിച്ച രക്തക്കറയും കണ്ടെത്തി.
ആ പ്രദേശത്തെ നായ്ക്കളും നിരവധി തവണ തന്നെ ആക്രമിച്ചതായി മറ്റൊരു അയല്‍ക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
'അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ബ്രൗണ്‍ പിറ്റ്ബുള്‍ മിക്‌സ്, ബ്ലാക്ക് ഷെപ്പേര്‍ഡ് മിക്‌സ്, വൈറ്റ് ഷെപ്പേര്‍ഡ് മിക്‌സ് എന്നീ മൂന്ന് നായ്ക്കള്‍ ആക്രമിച്ചതാണ് മരണത്തിന് കാരണമായതായി വിശ്വസിക്കപ്പെടുന്നത്.
സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ഇപ്പോഴും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
പി.പി. ചെറിയാന്‍