Wednesday, March 18, 2026 Last Updated 31 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jun 2025 12.31 PM

' ആ കാരണം കൊണ്ടാണ് ജോണി വാക്കറിലെ വില്ലന്‍ കഥാപാത്രം വേണ്ടെന്ന് വെച്ചത്' ; വെളിപ്പെടുത്തി ലാല്‍

why, role

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ​​െ​ചയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോണി വാക്കര്‍. ഈ സിനിമയിലെ വില്ലന്‍ വേഷം ചെയ്യാന്‍ ആദ്യം തിരഞ്ഞെടുത്തിരുന്നത് നടന്‍ ലാലിനെ ആയിരുന്നു. എന്നാല്‍ അദ്ദേഹം ആ വേഷം നിരസിച്ചു. ഇതിന് പിന്നിലെ കാരണം പറയുകയാണ് ലാല്‍ ഇപ്പോള്‍. കഞ്ചാവും ഡ്രഗ്‌സും ഒക്കെ ഉപയോഗിക്കുന്ന സ്വാമി എന്ന വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചാല്‍ അന്നത്തെ തന്റെ ഇമേജിനെ ബാധിക്കുമെന്ന് കരുതിയാണ് അത് വേണ്ടെന്ന് വെച്ചതെന്ന് ലാല്‍ പറഞ്ഞു. ' കേരള ക്രൈം ഫയല്‍സ് സീസണ്‍ 2' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാലിന്റെ പ്രതികരണം.

'അന്ന് ഞങ്ങള്‍ നല്ല ചെറുപ്പക്കാര്‍, ഒരു കുഴപ്പത്തിനും പോകാത്ത വളരെ നല്ല സംവിധായകര്‍. നമുക്കള്ളതിനേക്കാള്‍ കൂടുതല്‍ നല്ല പേരു കിട്ടിയിരിക്കുന്ന ആളുകളാണ്. ഒട്ടും നമ്മള്‍ ചീത്തയാകാന്‍ പാടില്ലെന്ന ബാധ്യതയും ആ സമയത്ത് ഞങ്ങള്‍ക്കുണ്ട്. എല്ലാവരും നല്ല പിള്ളേര്‍, നല്ല പിള്ളേര്‍ എന്നു പറയുമ്പോള്‍ ഒരു കുഴപ്പവും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ആ സമയത്താണ് 'ജോണി വാക്കര്‍' വരുന്നത്.

കഞ്ചാവും ഡ്രഗ്‌സും ഒക്കെ ഉപയോഗിക്കുന്ന സ്വാമി എന്ന വില്ലന്‍. ഇമേജിനെ അതു ബാധിക്കുമെന്ന തോന്നല്‍ അന്നു വന്നതുകൊണ്ട് ഇല്ല എന്നു പറഞ്ഞു. പക്ഷേ കാലം കഴിയുന്തോറും ബുദ്ധി കൂടുമല്ലോ, കുറച്ചുകൂടി ബുദ്ധിവച്ചപ്പോഴാണ്, കളിയാട്ടത്തിനുവേണ്ടി ജയരാജ് വീണ്ടും വിളിക്കുന്നത്. അതിനു പുറമെ അതൊരു ഷേക്‌സ്പിയറിന്റെ കഥാപാത്രമാണെന്നും അറിഞ്ഞു. അത് നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന് സംവിധായകന്‍ സിദ്ധിഖും ഫാസില്‍ സാറിന്റെ സഹോദരനും എന്നോടു പറഞ്ഞു. അങ്ങനെയാണ് 'കളിയാട്ടം' ചെയ്യുന്നത്,' ലാല്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW