Saturday, March 14, 2026 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
എസ്. നാരായണ്‍
Saturday 21 Jun 2025 10.28 AM

അജിത്കുമാറിന് ഡി.ജി.പി. റാങ്ക് നല്‍കാന്‍ സര്‍ക്കാര്‍

uploads/news/2025/06/787226/b-ajithkumar.jpg

തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനത്തേക്കുള്ള പരിഗണനാപ്പട്ടികയില്‍ അവസാനസ്ഥാനക്കാരനായി ഉള്‍പ്പെടുത്തിയ എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിനു ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. 30 വര്‍ഷത്തെ സര്‍വീസും ഡി.ജി.പി. റാങ്കുമില്ലാത്തവരെ പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കാനാവില്ലെന്നു യു.പി.എസ്.സി. വ്യക്തമാക്കിയിരുന്നു.

സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഈമാസം വിരമിക്കുന്ന ഒഴിവില്‍ അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്നാണു സൂചന. എന്നാല്‍, തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം അജിത്കുമാറിനെതിരേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റസാധ്യത മങ്ങും.

യു.പി.എസ്.സി. 28-ന് മുമ്പ് യോഗം ചേര്‍ന്ന് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നല്‍കും. ഗതാഗത സുരക്ഷാ കമ്മിഷണര്‍ നിഥിന്‍ അഗര്‍വാള്‍, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവദാ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാകും പട്ടികയിലുണ്ടാകുക. യു.പി.എസ്.സി. ഈമാസം യോഗം ചേര്‍ന്നില്ലെങ്കില്‍ സംസ്ഥാന പോലീസ് മേധാവിയുടെ ചുമതല കൈമാറാന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി: പി. വിജയന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി: എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ ഉള്‍പ്പെട്ട പരിഗണനാപ്പട്ടിക സര്‍ക്കാര്‍ തയാറാക്കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW