-->
രാജീവ് രവി സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. അഹാന കൃഷ്ണയും ഫര്‍ഹാന്‍ ഫാസിലുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോള്‍ ഈ ചിത്രത്തിലെ ' തെരുവുകള്‍ നീ' എന്ന ഗാനത്തിലെ ഒരു രംഗം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുെവച്ചിരിക്കുകയാണ് അഹാന. പോസ്റ്റിന് പ്രതികരണവുമായി ഫര്‍ഹാനുമെത്തി.
ഈ ചിത്രം എനിക്ക് മനോഹരമായ, കുളിര്‍മയും മാധുര്യവുമുളള ഓര്‍മകള്‍ നല്‍കി എന്ന് പറഞ്ഞുകൊണ്ടാണ് അഹാന ഗാനരംഗം പങ്കുവെച്ചത്. ചിത്രത്തിന് താഴെ ഫര്‍ഹാന്‍ കമന്റിട്ടപ്പോള്‍' ഓ... ഹേയ്' എന്ന അഹാന പരിചയം പുതുക്കി. ഇതിന് മറുപടിയായി ' ഹലോ അഞ്ജലീ, കുറച്ചുനാളായി' കണ്ടിട്ടെന്ന രീതിയിലാണ് ഫര്‍ഹാന്‍ പ്രതികരിച്ചത്.
കീര്‍ത്തി സുരേഷ്, ഇഷാനി കൃഷ്ണ, മഞ്ജുവാര്യര്‍, തരുണ്‍ മൂര്‍ത്തി തുടങ്ങിയവര്‍ പോസ്റ്റിന് താഴെ ലൈക്കുകളും കമന്റും നല്‍കിയിട്ടുണ്ട്.