Saturday, March 14, 2026 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 03.17 PM

ഇന്റഗ്രേഷനും ഡിഫറൻസിയേഷനും പഠിച്ചത് എന്തിനെന്ന് കാര്‍ത്തിക് സൂര്യ; കസേരയിലിരുന്ന് ചുമ്മാ പറയുന്നത് കൊണ്ട് തോന്നുന്നതെന്ന് സിജു സണ്ണി; കിടിലിന്‍ മറുപടിക്ക് ആരാധകരുടെ സല്ല്യൂട്ട്

സഹവേഷങ്ങള്‍ ചെയ്ത് പ്രേക്ഷകമനസ്സിലിടം നേടിയ താരമായ സിജു സണ്ണി ഇപ്പോഴിതാ ഏറ്റവും ട്രെന്‍ഡി ചോദ്യമായ ഇന്റഗ്രേഷനും ഡിഫറൻസിയേഷനും പഠിച്ചത് എന്തിനെന്ന കാര്‍ത്തിക് സൂര്യയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ്.
Siju sunny, karthik surya
Siju sunny's mass reply to karthik surya (Image Source: YouTube)

സ്കൂള്‍ കാലഘട്ടത്തില്‍ പഠിക്കുന്ന പല കാര്യങ്ങളും ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ ഉപകാരപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് പലരും അദ്ധ്യാപകർ പഠിപ്പിക്കുന്നത് കുട്ടികൾ കഷ്ടപ്പെട്ട് പഠിക്കുന്നത്. എന്നാല്‍ പലരുടെയും ഉള്ളിലുള്ള വലിയ സംശയമാണ് എന്തിനാണ് അദ്ധ്യാപകര്‍ ഇന്റഗ്രേഷനും ഡിഫറന്‍സിയേഷനും കോസും തീറ്റയുമെല്ലാം സ്കൂളില്‍ പഠിപ്പിച്ചതെന്നുള്ളത്. കണക്കിലെയും ഫിസിക്‌സിലെയും കടുകട്ടിയായ പല ഫോര്‍മുകളും സമവാക്യങ്ങ​ളുമെല്ലാം അദ്ധ്യാപകരുടെ അടിയും ഇംപോസിഷനും പേടിച്ചാണ് പലരും കഷ്ടപ്പെട്ട് പഠിച്ചിട്ടുള്ളത്. എങ്കിലും ഒരു ഘട്ടമെത്തിക്കഴിയുമ്പോള്‍ ഇതൊക്കെ എന്തിനാണ് പഠിച്ചതെന്നുപോലും അറിയില്ലെന്ന് പലരും പലപ്പോഴും പറയാറുണ്ട്.
ഇപ്പോഴിതാ ഈ ചോദ്യം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും വ്ലോഗറുമായ കാര്‍ത്തിക് സൂര്യ ചോദിക്കുന്നതും അതിനുള്ള കിടിലന്‍ മറുപടി നടന്‍ സിജു സണ്ണി പറയുന്നതുമായ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കാര്‍ത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലാണ് ഈ സംഭവം നടന്നത്.
‘‘നമ്മള്‍ ഈ ഇന്റഗ്രേഷനും ഡിഫറന്‍സിയേഷനും പോലുള്ള സംഭവങ്ങളെല്ലാം പഠിച്ചിട്ടുണ്ട്. അത് എന്തിനാണെന്ന് പോലും എനിക്ക് ഇതുവരെ അറിയില്ല...’’ എന്നാണ് കാര്‍ത്തിക് സൂര്യ വാദിച്ചത്. എന്നാല്‍ കാര്‍ത്തിക് സൂര്യയുടെ ഈ വാദത്തിന് കുറിക്ക് കൊള്ളുന്ന മറുപടി സിജു സണ്ണി നല്‍കി.
‘‘സ്‌കൂള്‍ കാലഘട്ടങ്ങളില്‍ നമ്മള്‍ പഠിക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും അതിന്റേതായ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗമുണ്ട്. ഇവിടിരുന്ന് പറയുന്നതുകൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാകാത്തതാണ്. ഇവിടെ ഇങ്ങനെ കസേരയിലിരുന്ന് ചുമ്മാ പറയുന്നതുകൊണ്ടാണ് നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നത്.
ഇന്റഗ്രേഷനും ഡിഫറന്‍സിയേഷനുമെല്ലാം ഓരോ പ്ലാറ്റ്‌ഫോമുകളില്‍ പ്രയോഗിക്കേണ്ടതാണ്. വലിയ പൈപ്പിനകത്ത് ഓയില്‍ പോകുന്നതിന്റെ വെലോസിറ്റിയൊക്കെ കണക്കുകൂട്ടുന്നത് ഇങ്ങനെയാണ്. ഈ പൈപ്പിനകത്തുകൂടെ ഇത്ര വെലോസിറ്റിയില്‍ മാത്രമേ ഓയില്‍ പോകാവൂ. അതില്‍ കൂടുതല്‍ വേഗതയില്‍ ഓയില്‍ പോയാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നെല്ലാമുണ്ട്...
ഇതെല്ലാം കണക്കുകൂട്ടുന്നതിന് ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കും. അല്ലാതെ ഇതെല്ലാം എന്തിന് പഠിക്കുന്നുവെന്ന് നമ്മള്‍ ഇവിടെ ഇരിക്കു​മ്പോഴാണ് തോന്നുന്നത്. ഉദാഹരണത്തിന് ഒരു വലിയ ബില്‍ഡിങ്ങിന്റെ ഉയരവും മറ്റും അളക്കണമെങ്കില്‍ കുത്തിയിരുന്ന് സ്‌കെയിലെടുത്ത് അളക്കാന്‍ കഴിയില്ലല്ലോ. അതിന് ഫോര്‍മുല വേണം....’’ സിജു പറഞ്ഞു.
സിജുവിന്റെ മറുപടി കേട്ട് കാര്‍ത്തിക് സൂര്യയും അഭിനന്ദിക്കുന്നുണ്ട്. ‘എത്ര മനോഹരമായാണ് സിജു അതിന് മറുപടി പറഞ്ഞിരിക്കുന്നത്...’ കാര്‍ത്തിക് സൂര്യ പറയുന്നു. വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടിയുള്ള പോഡ്കാസ്റ്റിലായിരുന്നു സിജുവിന്റെ പ്രതികരണം.
റീലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ താരമായിരുന്നു സിജു സണ്ണി. വാഴയും രോമാഞ്ചവുമടക്കമുള്ള ചിത്രങ്ങളില്‍ ഗംഭീരപ്രകടനം കാഴ്ചവെച്ച് സിനിമാ പ്രേക്ഷകരുടേയും പ്രശംസ നേടിയ താരത്തിനിപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. ഹാസ്യവേഷങ്ങളടക്കം കൈയടി നേടുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്ന സിജു സണ്ണി തിയേറ്ററില്‍ റിലീസിനെത്തുന്ന മിക്ക പുതിയ സിനിമകളുടെ ഭാഗമായിക്കൊണ്ടിരിക്കുന്ന യുവതാരം കൂടിയാണ്.

പോഡ്കാസ്റ്റിന്റെ വീഡിയോ വൈറലായതോടെ അതിനു താഴെ പ്രേക്ഷകരും രസകരമായ കമന്റുകള്‍ നല്‍കുന്നുണ്ട്. ‘എന്ത് കൃത്യവും വ്യക്തവുമായാണ് സിജു സണ്ണി ഇപ്പോഴത്തെ ‘ട്രെൻഡ്’ ചോദ്യത്തിന് ഉത്തരം പറഞ്ഞത്, കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയ സിജു പൊതുവേയുള്ള തെറ്റിദ്ധാരണകളെ മനോഹരമായി പൊളിച്ചടുക്കി...’ എന്നതടക്കമാണ് പലരുടെയും കമന്റുകള്‍. സിജുവിന്റെ മറുപടിയും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

Ads by Google
Friday 20 Jun 2025 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW