-->
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികള്‍ക്ക് ഫിലാഡല്‍ഫിയയില്‍ കൊടിയേറി. മയൂര ഇന്ത്യന്‍ റെസ്റ്റോറന്റ്റില്‍ വച്ച് നടത്തപ്പെട്ട പരിപാടിയില്‍ അക്കരക്കാഴ്ച മെഗാ സീരിയയിലൂടെ ജനപ്രീതി നേടിയ കലാകാരന്‍ ജോര്‍ജ്കുട്ടി വലിയ കല്ലുങ്കല്‍ മുഖ്യാതിഥി ആയി പങ്കെടുത്തു
ഓഗസ്റ്റ് 23 നു ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന ഓണ മഹോത്സവത്തിന് മുന്നോടിയായുള്ള ടിക്കറ്റ് കിക്കോഫ് അക്കരെക്കാഴ്ച താരം ജോര്‍ജ്കുട്ടി വലിയ കല്ലുങ്കല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിന്‍സെന്റ്റ് ഇമ്മാനുവേല്‍ ബ്രിഡ്ജിത് വിന്‍സെന്റ്റ് എന്നിവര്‍ക്ക് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.
ചെയര്‍മാന്‍ ബിനു മാത്യു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഓണം ചെയര്‍മാന്‍ അഭിലാഷ് ജോണ്‍ സ്വാഗതം അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ്, ജോയിന്‍ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല, ഷിജി ഷാനി എന്നിവര്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു. ട്രെഷറര്‍ ജോര്‍ജ് ഓലിക്കല്‍ നന്ദിപ്രകാശനം നടത്തി.
പമ്പ അസോസിയേഷന്‍ പ്രെസിഡന്റ്റ് ജോണ്‍ പണിക്കര്‍, കോട്ടയം അസോസിയേഷന്‍ പ്രെസിഡന്റ്റ് സണ്ണി കിഴക്കേമുറി, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രെസിഡന്റ്റ് ഫിലിപ്പോസ് ചെറിയാന്‍, പ്രസ് ക്ലബ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രെസിഡന്റ്റ് അരുണ്‍ കോവാട്ട്, ടി കെ എഫ് വൈസ് ചെയര്‍മാന്‍ അലക്‌സ് തോമസ്, ആശാ അഗസ്റ്റിന്‍, സുധാ കര്‍ത്താ, ജോബി ജോര്‍ജ്, ജീമോന്‍ ജോര്‍ജ്, ടി കെ എഫ് കേരളാ ഡേ ചെയര്‍മാന്‍ രാജന്‍ സാമുവേല്‍, കര്‍ഷക ശ്രീ കോര്‍ഡിനേറ്റര്‍ ജോര്‍ജുകുട്ടി ലൂക്കോസ്, സാഹിത്യവേദിക്കുവേണ്ടി ജോര്‍ജ് നടവയല്‍, ഓര്‍മ്മ ഇന്റ്റര്‍ നാഷണല്‍ പ്രെസിഡന്റ്റ് സജി സെബാസ്റ്റ്യന്‍, ജോസ് ആറ്റുപുറം, സിമിയോ ക്കുവേണ്ടി ചാക്കോ എബ്രഹാം, മാതാ ഡാന്‍സ് അക്കാഡമിക്ക് വേണ്ടി ബേബി തടവനാല്‍, ഷാജി സുകുമാരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ചൊരു കുടകീഴില്‍ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മെഗാ തിരുവാതിര, വിഭവ സമൃദ്ധമാര്‍ന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത് എന്നിവ കൊണ്ട് മുന്‍കാലങ്ങളില്‍ ദേശീയ തലത്തില്‍ ജനശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികള്‍ക്ക് ഇത്തവണയും നയന മനോഹരിയായ വിനോദ പരിപാടികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
MCEFEE എന്റ്റര്‍ടൈന്‍മെന്റ്റ് കമ്പനി അവതരിപ്പിക്കുന്ന സ്പാര്‍ക് ഓഫ് കേരള സ്റ്റേജ് പ്രോഗ്രാം ട്രൈസ്റ്റേറ്റ്‌കേരളാ ഫോറവുമായി പങ്ക് ചേര്‍ന്നാണ് ഫിലാഡല്‍ഫിയ യില്‍ അരങ്ങേറുക. സ്പാര്‍ക് ഓഫ് കേരളാ എന്റ്റര്‍ടൈന്‍മെന്റ്റിന്റ്റിന്റ്റെ താരങ്ങളും പിന്നണി ഗായകരും ടി കെ എഫ് ഓണാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേറും.
പുതുമയാര്‍ന്ന ഓണാഘോഷ പരിപാടികള്‍ കൊണ്ട് വീണ്ടും ചരിത്രം രജിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ആഘോഷ കമ്മറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു മാത്യു 267 893 9571 (ചെയര്‍മാന്‍), സാജന്‍ വര്‍ഗീസ് 215 906 7118 (ജനറല്‍ സെക്രട്ടറി), ജോര്‍ജ് ഓലിക്കല്‍ 215 873 4365 (ട്രെഷറര്‍), അഭിലാഷ് ജോണ്‍ 267 701 3623 (ഓണാഘോഷ ചെയര്‍മാന്‍), വിന്‍സെന്റ്റ് ഇമ്മാനുവേല്‍ 215 880 3341 (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), അരുണ്‍ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസര്‍), രാജന്‍ സാമുവേല്‍ 215 435 (കേരളാ ഡേ ചെയര്‍മാന്‍) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
സുമോദ് തോമസ് നെല്ലിക്കാല