-->
വര്‍ഷങ്ങളായി സഹനായിക വേഷങ്ങളിലൂടെ മലയാള സിനിമാപ്രേക്ഷകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും മുന്നില്‍ നിറഞ്ഞുനില്‍ക്കുന്ന അഭിനേത്രിയും നര്‍ത്തകിയുമാണ് ഊര്‍മ്മിള ഉണ്ണി. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, വീണ എന്നീ കലകള്‍ അഭ്യസിച്ച ഊർമ്മിള ഉണ്ണി ചിത്രകലയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്.
സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്നിരുന്ന താരമിപ്പോള്‍ വശ്യ ഗന്ധി എന്നൊരു പെർഫ്യൂം ബ്രാന്റ് ആരംഭിച്ച് ഒരു സംരംഭകയെന്ന നിലയിലും തിളങ്ങുന്നുണ്ട്.സോഷ്യല്‍ മീഡിയയിലൂടെയും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ, ഊർമിള പങ്കുവച്ചൊരു ത്രോബാക്ക് ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വിവാഹചിത്രമാണ് ഊര്‍മ്മിള പങ്കിട്ടത്. ‘‘18 വയസ്സില്‍ കല്യാണം കഴിഞ്ഞ് ഉണ്ണി ഏട്ടന്റെ വീട്ടില്‍ ചെന്നത് ഇങ്ങനെയാണ്...’’ എന്ന ക്യാപ്ഷനൊപ്പമാണ് ഊര്‍മ്മിള നൊസ്റ്റാള്‍ജിയ പങ്കിട്ടത്.
1988ല്‍ മാറാട്ടം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ഊർമിള സർഗം എന്ന സിനിമയിലെ അമ്മ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കഥാപുരുഷൻ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, പഞ്ചലോഹം, സൂസന്ന, മഴ, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, സായവർ തിരുമേനി, ദോസ്ത്, മേഘസന്ദേശം , ഡാനി, ഗൗരിശങ്കരം, അപരിചിതൻ, സസ്നേഹം സുമിത്ര, ഞാൻ സല്‍പ്പേര് രാമൻകുട്ടി, സേതുരാമയ്യർ സിബിഐ, പൗരൻ, ഭരത്ചന്ദ്രൻ ഐ.പി.എസ്, ഹാർട്ട് ബീറ്റ്സ്, തുറുപ്പ്ഗുലാൻ, ഇൻസ്പെക്ടർ ഗരുഡ്, നാദിയ കൊല്ലപ്പെട്ട രാത്രി തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഊര്‍മ്മിള തിളങ്ങിയിട്ടുണ്ട്. സീരിയല്‍ സിനിമ രംഗത്തും ഇപ്പോഴും സജീവമാണ് ഊർമിള ഉണ്ണി.