Monday, March 23, 2026 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 04.08 PM

വിമാനത്താവളത്തിന് സമീപത്തെ തടസങ്ങള്‍ നീക്കാന്‍ നിയമം വരുന്നു, കെട്ടിടങ്ങള്‍ പൊളിക്കും

buildings

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി വ്യോമയാന മന്ത്രാലയം. വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള നിര്‍മാണങ്ങള്‍ ഭാവിയില്‍ വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതല്ലെന്ന് ഉറപ്പാക്കാനാണ് നീക്കം. വിമാനത്താവളത്തിന് തടസ്സമാകുന്ന നിര്‍മിതികള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുന്ന നിലയില്‍ വ്യവസ്ഥകള്‍ പൊളിച്ചെഴുതും.

വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് സംശയിക്കുന്ന കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവ ഉടമകള്‍ പൊളിച്ചുമാറ്റുകയോ നിര്‍ദ്ദേശിച്ച പ്രകാരം അവയുടെ ഉയരം കുറയ്ക്കുകയോ ചെയ്യണമെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിലപാട്. സിവില്‍ ഏവിയേഷന്‍ അധികൃതരില്‍ നിന്ന് നോട്ടീസ് ലഭിച്ച് 60 ദിവസത്തിനുള്ളില്‍ വിഷയത്തില്‍ നടപടി സ്വീകരിക്കമെന്നും പുതിയ നിര്‍ദേശങ്ങള്‍ പറയുന്നു

Ads by Google
Thursday 19 Jun 2025 04.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW