Monday, March 23, 2026 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 02.52 PM

രാജ്യസഭാ സീറ്റ് രാജിവച്ച് ബിജെപിക്ക് നല്‍കിയയാളുടെ ട്യൂഷന്‍ കേരളത്തിന് വേണ്ട’; കെ സി വേണുഗോപാലിനെതിരെ മന്ത്രി റിയാസ്

riyas, k  c venugopal

ആര്‍എസ്എസ് സിപിഐഎം കൂട്ടുകെട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി കെസി വേണുഗോപാല്‍ ഉന്നയിച്ച വിമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സുന്ദരയ്യയുടെ രാജിക്കത്തിലെ പരാമര്‍ശം ഓര്‍മിപ്പിച്ചുകൊണ്ടുള്ള കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഫേസ്ബുക്കിലൂടെ തന്നെയായിരുന്നു മന്ത്രി റിയാസിന്റെ മറുപടി. തന്റെ രാജ്യസഭ എംപി സ്ഥാനം രാജിവച്ച് സീറ്റ് ബിജെപിക്ക് ദാനം നല്‍കിയ കെ സി വേണുഗോപാലിന്റെ ട്യൂഷന്‍ മതേതര കേരളത്തിന് ആവശ്യമില്ലെന്ന് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടുവെന്ന് മനസിലായെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് സിപിഐഎം ബന്ധത്തെച്ചൊല്ലി ഫേസ്ബുക്കില്‍ രൂക്ഷമായ പോരാണ് നടക്കുന്നത്. അടിയന്തരാവസ്ഥയില്‍ ജനസംഘവും ആര്‍ എസ് എസുമായുള്ള സഹകരണം പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന സുന്ദരയ്യയുടെ രാജിക്കത്തിലെ വരികള്‍ എടുത്ത് പറഞ്ഞായിരുന്നു കെ സി വേണുഗോപാലിന്റെ പോസ്റ്റ്. ആര്‍എസ്എസുമായി സിപിഐഎം കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹം പൂര്‍ണമായി തള്ളി.

Ads by Google
Thursday 19 Jun 2025 02.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW