-->
തിരുവനന്തപുരം : പാറശ്ശാല പരശുവക്കലില്‍ നാല് വയസ്സുകാരനു ദാരുണാന്ത്യം .പനറയ്ക്കല്‍ സ്വദേശികളായ രജിന്‍ -ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്.
ഇമാനുമായി പിതാവ് നഴ്‌സറിയില്‍ പോകാനറിങ്ങുമ്പോഴായിരുന്നു സംഭവം . കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴേക്ക് വീണു. ഈ സമയത്താണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റത്.
താഴെ വീണ് പരുക്കേറ്റ ഇമാനെ ഉടന്‍ തന്നെ എസ് എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കുകയും ചെയ്‌തെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു .