Friday, March 13, 2026 Last Updated 30 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 03.02 PM

പാസ്റ്റര്‍ കെ. ജെ. മാത്യു ടെന്നസിയില്‍ നിര്യാതനായി.

uploads/news/2025/06/786740/344.gif

ടെന്നസി: വടക്കേ അമേരിക്കയിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭകളുടെ സീനിയര്‍ ശുശ്രൂഷകന്മാരില്‍ ഒരാളായിരുന്ന പാസ്റ്റര്‍ കെ. ജെ. മാത്യു (83) നിര്യാതനായി.

ഭാര്യ: കുഞ്ഞുമോള്‍ മാത്യു.
മക്കള്‍: ജോസ്, ജോയി, ജയ.

മുണ്ടക്കയം CMS ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുളക്കുഴ മൗണ്ട് സിയോണ്‍ ബൈബിള്‍ കോളേജില്‍ വേദപഠനം നടത്തി. തുടര്‍ന്ന് അവിടെ തന്നെ അധ്യാപകവൃത്തിയില്‍ തുടര്‍ന്നു വരവേ ഉപരി പഠനത്തിനായി 1964-ല്‍ ടെന്നസിയിലെ ലീ കോളേജില്‍ എത്തി. പഠനാനന്തരം കേരളത്തിലേക്ക് മടങ്ങി. വീണ്ടും അമേരിക്കയില്‍ എത്തിയ പാസ്റ്റര്‍ കെ.ജെ. മാത്യു 1986-ല്‍ ടെന്നസിയില്‍ ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ് എന്ന സഭയ്ക്ക് ആരംഭം കുറിച്ചു. വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സമ്മേളനമായ PCNAK ന്റെ കണ്‍വീനര്‍ ആയി രണ്ടു തവണയും, NACOG കുടുംബ സംഗമത്തിന്റെ ദേശീയ അധ്യക്ഷന്‍ ആയി രണ്ടു തവണയും സുസ്തര്‍ഹ്യ സേവനം ചെയ്തിരുന്നു. ചര്‍ച്ച് ഓഫ് ഗോഡ് സഭകളുടെ ചര്‍ച്ച് ഗ്രോത്ത് ഡയറക്ടര്‍ പദവിയും അലങ്കരിച്ചിരുന്നു.

ഭൗതിക ശരീരം ജൂണ്‍ 20 വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ ടെന്നസി ഹിക്‌സണിലുള്ള ദി മിനിസ്ട്രി സെന്ററില്‍ (The Ministry Center, 2929 Hamil Road, Hixson, TN 37343) പൊതുദര്‍ശനത്തിന് വെയ്ക്കുന്നതോടൊപ്പം 5 മണി മുതല്‍ അനുസ്മരണ ശുശ്രൂഷയും നടക്കും. ജൂണ്‍ 21 ശനിയാഴ്ച രാവിലെ 9 ന് ഇതേ ആലയത്തില്‍ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഭൗതിക ശരീരം സംസ്‌കരിക്കും.

വാര്‍ത്ത: സാം മാത്യു ഡാളസ്

Ads by Google
Wednesday 18 Jun 2025 03.02 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW