Sunday, March 15, 2026 Last Updated 26 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 02.16 PM

‘‘10 മണിക്കൂര്‍ ജോലി കഠിനമാണ്, പക്ഷേ അസാധ്യമല്ല; ചിലപ്പോള്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്തിട്ടുണ്ട്; ധാരണയുടെ ഭാഗമായി ചെയ്യേണ്ടി വരുന്നതും ന്യായം...’’ ജെനീലിയ ദേശ്മുഖ്

വിവിധ ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ജെനീലിയ ദേശ്മുഖ് ഇപ്പോഴിതാ 10 മണിക്കൂറിലധികം ജോലി ചെയ്തതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
Genelia Deshmukh, Sitaare Zameen Par Movie
Genelia Deshmukh about shooting for 10 hours (Image Source: Youtube)

ബോളിവുഡില്‍ മാത്രമല്ല തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും തിളങ്ങിയ താരമാണ് ജെനീലിയ ദേശ്മുഖ്. കരിയറില്‍ തിളങ്ങി നിന്ന സമയത്താണ് റിതേഷ് ദേശ്മുഖിനെ വിവാഹം ചെയ്ത് ജെനീലിയ വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുത്തത്. പിന്നീടും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കിട്ട് ജെനീലിയ പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നിന്നു. ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് റിതേഷും ജെനീലിയയും.
റിയാലിറ്റി ഷോയിലും സിനിമകളില്‍ അതിഥി വേഷങ്ങളിലെത്തിയും ജെനീലിയ പ്രേക്ഷകമനസ്സ് കീഴടക്കിയിട്ടുണ്ട്. ഒരു മുഴുനീള ചിത്രത്തില്‍ ജെനീലിയ അഭിനയിക്കാനൊരുങ്ങുവെന്ന് കുറച്ചു നാളുകളായി കേള്‍ക്കുന്നുണ്ട്. ആമീര്‍ ഖാനൊപ്പം സിതാരെ സമീന്‍ പര്‍ എന്ന സിനിമയിലൂടെയാണ് ജെനീലിയ തിരിച്ചു വരവ് നടത്തുന്നത്.
ഇപ്പോഴിതാ തന്റെ സിനിമയുടെ പ്രൊമോഷന്‍ അഭിമുഖത്തിനിടെ ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യുക എന്നത് അസാധ്യമല്ലെന്ന് പറയുകയാണ് ജനീലിയ ദേശ്മുഖ്. ‘‘10 മണിക്കൂര്‍ ജോലി കഠിനമാണ്, പക്ഷേ അസാധ്യമല്ല. ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യാറുണ്ട്, ചില ദിവസങ്ങളില്‍ സംവിധായകന്‍ അത് 11 അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ നീട്ടാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് ന്യായമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ സമയം ലഭിക്കണം. ഒന്നോ രണ്ടോ ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുമ്പോള്‍ അതൊരു ധാരണയുടെ ഭാഗമായി ചെയ്യേണ്ടിവരും...’’ ജെനീലിയ പറഞ്ഞു.
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന പുതിയ ചിത്രത്തില്‍ 8 മണിക്കൂര്‍ ഷിഫ്റ്റടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവച്ചതിനെ തുടര്‍ന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ വരുകയും ഇതിന് പിന്നാലെ ബോളിവുഡിലെയടക്കം വിവിധ സിനിമാമേഖലകളിലെ ജോലി സമയത്തെ കുറിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് ദീര്‍ഘനേരം ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം ജനീലിയ വെളിപ്പെടുത്തിയത്.

പ്രഭാസ് നായകനായി ഒരുങ്ങുന്ന സ്പിരിറ്റില്‍ പുതിയ നായികയമായി തൃപ്തി ഡിമ്രിയാണിപ്പോള്‍ നായികയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 8 മണിക്കൂര്‍ ഷിഫ്റ്റിന് പുറമെ, 20 കോടി പ്രതിഫലവും സിനിമയുടെ ലാഭ വിഹിതവും ദീപിക പദുക്കോണ്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന വിവാദം. കൂടാതെ താന്‍ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ല എന്നും ദീപിക പറഞ്ഞതായും ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ സ്പിരിറ്റ് ടീം തയ്യാറായില്ല എന്നുമാണ് അഭ്യൂഹങ്ങള്‍. ഈ വിവാദം ബോളിവുഡിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW