-->
കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ചാനല്‍ ഷോകള്‍ ഒരുപാടുണ്ടായിട്ടുണ്ട് മിനിസ്ക്രീനില്‍. ചിലതൊക്കെ വളരെ നല്ല രീതിയില്‍ ക്ലച്ച് പിടിക്കാറുമുണ്ട്. കണ്ടുമറന്ന മുഖങ്ങളെയും ഗസ്റ്റുകളെയുമൊക്കെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പല ചാനല്‍ ഷോകളും വിജയിച്ചിട്ടുള്ളത്. അത്തരത്തില്‍ മിനിസ്ക്രീനില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുണ്ടായിരുന്ന ചാനല്‍ ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ സുപ്രധാന പരിപാടികളിലൊന്നായിരുന്ന സ്റ്റാര്‍ മാജിക്ക്.
സീരിയല്‍, സിനിമ, കോമഡി ഷോ എന്നിവിടങ്ങളിലൂടെ പ്രേക്ഷകർക്ക് ചിരപരിചിതരായ ഒരുപിടി താരങ്ങളായിരുന്നു ഈ ഷോയുടെ നട്ടെല്ലായി മാറിയിരുന്നത്. ആകര്‍ഷകവും രസകരവുമായ ഗെയിമുകള്‍, സ്കിറ്റുകള്‍, സെലിബ്രിറ്റ ഗസ്റ്റുകള്‍ എന്നിവയെല്ലാം ഷോയുടെ പ്രധാന പ്ലസ് പോയിന്റുകളായിരുന്നു. കഴിഞ്ഞ വർഷം ഷോ അവസാനിച്ചിരുന്നു.
ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് അറിയാത്ത സ്റ്റാര്‍ മാജിക്കിന്റെ പിന്നാമ്പുറ കഥകള്‍ വിശദീകരിക്കുകയാണ് ഷോ ഡയറക്ടര്‍ അനൂപ് ജോണ്‍. ഗസ്റ്റുകളായി താരങ്ങളെ കൊണ്ടുവരുമ്പോഴുള്ള കടമ്പകള്‍ പലതാണെന്നും ഗസ്റ്റായിട്ട് വരുന്ന സെലിബ്രിറ്റികള്‍ ഡിമാന്റുകള്‍ വെക്കാറുണ്ടെന്നും അതില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് കിട്ടിയ എപ്പിസോഡ് ദിലീപ് ഗസ്റ്റായി വന്ന എപ്പിസോഡിനാണെന്നും പറയുകയാണ് അനൂപ് ജോണ്‍.
‘‘ഗസ്റ്റായിട്ട് വരുന്ന സെലിബ്രിറ്റികള്‍ ഡിമാന്റുകള്‍ വെക്കാറുണ്ട്. ചിലർ സ്റ്റാർ മാജിക്കിലെ താരങ്ങളുമായി ജെല്ലാവില്ല. നമ്മള്‍ പറഞ്ഞ് കഴിയുമ്പോഴാണ് അവരുമായി ഇടപഴകാൻ ഗസ്റ്റുകള്‍ തയ്യാറാവുന്നത്. ഇങ്ങനെ ഇരുന്നാല്‍ നിങ്ങള്‍ക്ക് ജാഡയാണെന്ന് ആളുകള്‍ കരുതുമെന്ന് ഞങ്ങള്‍ പറയും. അതോടെ അവരും മാറി തുടങ്ങും.
ഇടപഴകാൻ തയ്യാറാവാത്തവർക്ക് പക്ഷെ സ്റ്റാർ മാജിക്കിലൂടെയുള്ള എക്സ്പോഷറും വേണം. പുതിയതായി സിനിമ ചെയ്തവരും ഒരു ഗ്യാപ്പിനുശേഷം അഭിനയത്തിലേക്ക് വരുന്നവരുമെല്ലാം ഞങ്ങളെ ഇങ്ങോട്ട് സമീപിച്ച് ഗസ്റ്റായി വരാൻ താല്‍പര്യം പ്രകടിപ്പിക്കും. പക്ഷെ വന്ന് കഴിയുമ്പോഴുള്ള അവരുടെ ഡിമാന്റുകള്‍ കേള്‍ക്കുമ്പോള്‍ മനസിലാകും ഇത് നമ്മുടെ ഷോയില്‍ വർക്കാവുന്ന കാര്യങ്ങളല്ലെന്ന്.
ഗസ്റ്റില്ലാത്ത എപ്പിസോഡുകള്‍ വരെ സ്റ്റാർ മാജിക്കില്‍ വർക്കൗട്ടായിട്ടുണ്ട്. മേനക ചേച്ചിയാണ് അവസാനം വന്ന ഗസ്റ്റ്. ഗസ്റ്റായി വരാൻ ആദ്യം ഞാൻ ചേച്ചിയെ വിളിച്ചപ്പോള്‍ ഏത് ഷോ?, എന്ത് ഷോ?, അതില്‍ വന്ന് ഞാൻ എന്ത് ചെയ്യാനാണ്?. എനിക്ക് അതില്‍ വന്ന് ഒന്നും ചെയ്യാനില്ല. നിങ്ങള്‍ പിന്നെ വിളിക്കൂ എന്നൊക്കെ പറഞ്ഞു. ചേച്ചി ഗസ്റ്റായി വരുന്നതിന് ആറ് മാസം മുമ്പാണ് ഇങ്ങനൊരു സംസാരമുണ്ടായത്.
ആദ്യത്തെ ശ്രമം പാഴായി. സുരേഷേട്ടൻ ഞങ്ങളുടെ സാറിനെ വിളിച്ചും വരാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് കുറേക്കാലം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും മേനക ചേച്ചിയെ കോണ്‍ടാക്‌ട് ചെയ്തു. ഈ ഷോ എന്ത് ഷോയാണ്?. ഞാൻ എന്ത് ചെയ്യാനാണ്? എന്നൊക്കെയാണ് പറഞ്ഞത്. അവസാനം ക്ഷണം സ്വീകരിച്ച് ചേച്ചി വന്നു. പരിപാടി വല്ലാതെ ഇഷ്ടപ്പെട്ടു.
ചേച്ചി അവിടെ നിന്ന് ഇറങ്ങാത്ത അവസ്ഥയായി. ചേച്ചി സ്റ്റാർ മാജിക്ക് താരങ്ങളുമായി ജെല്ലായി അവർക്കൊപ്പം തന്നെയായി. എന്നോട് സോറിയൊക്കെ പറഞ്ഞു. ഇങ്ങനെയാണെന്ന് പ്രതീക്ഷിച്ചില്ല എന്നൊക്കെ പറഞ്ഞു. ചേച്ചി വന്നാല്‍ ഭയങ്കര വൈബാണ്. അതുപോലെ ചില ഗസ്റ്റുകള്‍ നമ്മള്‍ പറയുന്നതൊന്നും ചെയ്യാൻ തയ്യാറാവില്ല.
പറഞ്ഞ് മനസിലാക്കുമ്പോള്‍ ചെയ്യും. ആളുകളുടെ കമന്റ്സ് ഞാൻ വായിക്കാറുണ്ട്. സ്റ്റാർ മാജിക്കിനെ കുറിച്ചുള്ള അവരുടെ സജഷൻസും എടുക്കാറുണ്ടായിരുന്നു. ചില ഗസ്റ്റുകള്‍ കാരണം സ്റ്റാർ മാജിക്ക് ക്രൂ മുഴുവൻ ഷൂട്ട് തുടങ്ങാൻ കഴിയാതെ കാത്തിരുന്നിട്ടുണ്ട്. അവരാരും വലിയ സെലിബ്രിറ്റികളല്ല. കുഞ്ചാക്കോ ബോബൻ ഗസ്റ്റായി വന്ന എപ്പിസോഡില്‍ അദ്ദേഹമാണ് ഷൂട്ടിന് തയ്യാറായി ആദ്യം എത്തിയയാള്‍. ദിലീപേട്ടൻ ഗസ്റ്റായി വന്ന എപ്പിസോഡാണ് ഏറ്റവും കൂടുതല്‍ റേറ്റിങ് നേടി തന്നത്.
കമ്പനിക്കുള്ളില്‍ പോലും പലരും ദിലീപേട്ടന്റെ എപ്പിസോഡിനോട് താല്‍പര്യമില്ലാത്തവരായിരുന്നു. ഇതായിരിക്കും ടിആർപി ഏറ്റവും കുറവ് കിട്ടാൻ പോകുന്ന എപ്പിസോഡ് എന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ അപ്പോഴും ക്ലിക്കാകുമെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. അതുപോലെ സംഭവിച്ചു. ധ്യാൻ വന്ന എപ്പിസോഡുകളും വർക്കായി...’’ അനൂപ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് സ്റ്റാര്‍ മാജിക്കിനെക്കുറിച്ച് മനസ്സ് തുറന്നത്.
starmagic show director anoopjohn openup about shocking experiences artists