Friday, March 13, 2026 Last Updated 30 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 02.08 PM

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പോള്‍ ജെ കിം ന്റെ നേതൃത്വത്തില്‍ യൂത്ത് മിനിസ്ട്രിയുടെ പരിപാടി

uploads/news/2025/06/786557/eee.gif

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെയും സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയിലെയും യുവതീയുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെട്ട യൂത്ത് മിനിസ്ട്രി പ്രോഗ്രാമിന് നോര്‍ത്ത് അമേരിക്കയില്‍ അറിയപ്പെടുന്ന കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോള്‍ ജെ കിം നേതൃത്വം നല്‍കി. ജൂണ്‍ 14 ശനിയാഴ്ച്ച വൈകുന്നേരം നാലുമണി മുതല്‍ ആറുമണിവരെ ഇടവകയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട പരിപാടിയുടെ ഭാഗമായി സംഗീതവും നര്‍മ്മവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടോക്ക് ഷോയോടുകൂടിയാണ് യൂത്ത് നൈറ്റ് സംഘടിപ്പിച്ചത്. ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര എന്നിവര്‍ സന്നിഹിതരായിരുന്നു. നോര്‍ത്ത് അമേരിക്കയിലുടനീളം യാത്രചെയ്തു പരിപാടികള്‍ നടത്തിവരുന്ന പോള്‍ ജെ കിം, കത്തോലിക്കാ വിശ്വാസത്തിന്റെ ആഴമേറിയ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് യുവതീ യുവാക്കളെ കത്തോലിക്കാ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നതിനും യുവതീ യുവാക്കളുടെ സംശയങ്ങള്‍ക്ക്, അവര്‍ക്ക് മനസ്സിലാക്കുന്ന ഭാക്ഷയിലും രീതിയിലും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നതിനും ഏറെ കഴിവുള്ള വാഗ്മിയാണ്. കത്തോലിക്കാ സഭയിലെ പല സുപ്രധാന വേദികളിലും പരിപാടികള്‍ സംഘടിപ്പിക്കാറുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ഇടവകയെ സംബന്ധിച്ച് ഏറെ ദൈവാനുഗ്രഹമായി കാണുന്നു എന്ന് ഫാ. ബിന്‍സ് ചേത്തലില്‍ അറിയിച്ചു. സംഗീതവും നര്‍മ്മവും കൂട്ടികലര്‍ത്തികൊണ്ട് പോള്‍ ജെ കിം പരിപാടികള്‍ ആസ്വാദ്യകരമാക്കി. പരിപാടിയില്‍ പങ്കെടുത്ത യുവതീയുക്കളെയും, അവരെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ മുന്‍കൈ എടുത്ത മാതാപിതാക്കളെയും വികാരി ഫാ. സിജു മുടക്കോടില്‍ അഭിനന്ദിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്‌കൂള്‍ ഡയറക്ടര്‍ സജി പുതൃക്കയില്‍, ടീന്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍ മെജോ കുന്നശ്ശേരി, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, യൂത്ത് കൈക്കാരന്‍ നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി. ആര്‍. ഓ. അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

Ads by Google
Tuesday 17 Jun 2025 02.08 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW