Friday, March 13, 2026 Last Updated 30 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 02.01 PM

പ്രതിഷ്ഠാദിന മഹോത്സവത്തിനായി ബ്രാംപ്ടണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഒരുങ്ങുന്നു

uploads/news/2025/06/786554/ss.gif

ഈ വര്‍ഷത്തെ പ്രതിഷ്ഠാ ദിനം ജൂലൈ 1 ചൊവ്വാഴ്ച മിഥുന മാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് വരുന്നത്. അതി വിപുലമായ ആചാര, അനുഷ്ഠാന ആഘോഷങ്ങളോടെയാണ് ഇത്തവണത്തെ പ്രതിഷ്ഠാദിനവും ആഘോഷങ്ങളും ജൂണ്‍ 27 മുതല്‍ ജൂലൈ 1 വരെ നടക്കുന്നത്.

ജൂണ്‍ 27 വെള്ളിയാഴ്ച വൈകുന്നേരവും ജൂണ്‍ 28 ശനിയാഴ്ച ഉച്ചവരെയും നടക്കുന്ന ശുദ്ധിക്രിയകള്‍ ക്ഷേത്ര ചെതന്യ വര്‍ദ്ധനയ്ക്കും ഭക്തരുടെ ഉന്നമനത്തിനും ഉതകുന്നതാണ്. പ്രാസാദ ശുദ്ധി, ബിംബശുദ്ധി തുടങ്ങി ക്രിയകള്‍ക്കു പുറമെ, ഗുരുവായൂരപ്പനും ഉപദേവതകള്‍ക്കും കലശ അഭിഷേകങ്ങളും, ഉച്ചയോടെ ശ്രീഭൂതബലിയും ഈ അവസരത്തില്‍ ഉണ്ടാവും.

ജൂണ്‍ 28 ശനിയാഴ്ച വൈകുന്നേരം മുതല്‍ 4 ദിവസം നീണ്ടു നില്‍ക്കുന്ന ആചാര-അനുഷ്ടാനങ്ങള്‍ ആരംഭിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാമസംഗീര്‍ത്തന മുഖരിതമായ അന്തരീക്ഷത്തില്‍, അയ്യപ്പസ്വാമിയ്ക്ക് പുഷപാഭിഷേകവും ഗണപതി ഭഗവാന് സഹസ്ര അപ്പം നിവേദ്യവും നടത്തുന്നതാണ്.

ഞായറാഴ്ച (ജൂണ്‍ 29) രാവിലെ ഭഗവതിയ്ക്കായി വിശേഷാല്‍ പൊങ്കാല ഇത്തവണ ആദ്യമായി ഭക്തര്‍ക്ക് ഓരോരുത്തര്‍ക്കും നേരിട്ട് ചെയ്യുവാന്‍ അവസരമുണ്ടാക്കുന്നു. ക്ഷേത്ര മൈതാനിയില്‍ നൂറോളം വരുന്ന ഭക്തര്‍ ഓരോരുത്തരും പൊങ്കാല പാകം ചെയ്തു സമര്‍പ്പിക്കുന്നതാണ്. അതിനു ശേഷം ഭഗവതിക്ക് പൂമൂടല്‍ ചടങ്ങും ഉണ്ടായിരിക്കും.

ഞായര്‍-തിങ്കള്‍-ചൊവ്വ ദിവസങ്ങളില്‍ രാവിലെ നവക പഞ്ചഗവ്യ അഭിഷേകങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ദിവസേന മൂന്നു നേരവും പഞ്ചാരിമേളത്തോടെയുള്ള ശീവേലി മേള ആസ്വാദകര്‍ക്ക് കാതിനും കണ്ണിനും ഇമ്പമേകും എന്ന് പറയേണ്ടതില്ലല്ലോ. കൂടാതെ, വൈകിട്ട് സഹസ്ര ദീപം ചുറ്റുവിളക്ക്, നിറമാല, സന്ധ്യ വേല എന്നിവയും ഈ മൂന്നു ദിവസങ്ങളിലും ഉണ്ടായിരിക്കും.

പ്രതിഷ്ഠാ ദിനമായ ജൂലൈ ഒന്നിന് (മിഥുനത്തില്‍ ഉത്രം നക്ഷത്രം) വിശേഷാല്‍ പൂജകള്‍ക്കൊപ്പം ഗുരുവായൂരപ്പന് ഇരുപത്തഞ്ചു കലശാഭിഷേകവും ഉപദേവതകള്‍ക്ക് കലശാഭിഷേകവും ഉണ്ടായിരിക്കും.

ദീപാലങ്കാരവും ചുറ്റുവിളക്ക്-നിറമാലയും ക്ഷേത്രത്തിന്റെ വര്‍ണഭംഗി കൂട്ടുമ്പോള്‍, വൈവിധ്യമാര്‍ന്ന കലാ സംകാരിക പരിപാടികളും കലശ ഉത്സവ ദിനങ്ങളില്‍ ഉടനീളം ഉണ്ടായിരിക്കും. കഥകളി, മോഹിനിയാട്ടം, ഭാരതനാട്ട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭക്തി ഗാനമേള, ഭജന തുടങ്ങിയവയുടെ നീണ്ട നിര തന്നെ ഉണ്ട്.

ആഘോഷ ദിനങ്ങളിലുടനീളം നിത്യേന മൂന്നു നേരവും അന്നദാനവും ഉണ്ടായിരിക്കും

ശുദ്ധി കലശ ക്രിയകളും അഭിഷേകവും കൂടാതെ പലവിധത്തിലുള്ള പൂജകളും ഭക്തജനങ്ങള്‍ വഴിപാടായി നടത്തുവാന്‍ അവസരമുണ്ടായിരിക്കും. ശുദ്ധി കലശക്രിയകളും പ്രതിഷ്ഠാദിന ചടങ്ങുകളും ക്ഷേത്രത്തിന് വിശുദ്ധിയും ഐശ്വര്യവും ഉണ്ടാക്കുന്നതോടൊപ്പം ഭക്തജനങ്ങളുടെ ഭൗതികവും ആത്മീയവുമായ ഉന്നമത്തിന് വഴി തെളിക്കുകയും കൂടി ചെയ്യും. എല്ലാ ഭക്തര്ക്കും ഒത്തൊരുമിച്ചു കൂടി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ ആഘോഷങ്ങള്‍.

പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി നടക്കുന്ന പറയെടുപ്പ് (ഭഗവത് ചൈതന്യം ഭക്തരുടെ ഗൃഹത്തിലെത്തി പറ സ്വീകരിക്കുന്ന ചടങ്ങു ആണിത്) ഏപ്രില്‍ മാസത്തില്‍ മുതല്‍ വളരെ നന്നായി തന്നെ നടന്നു വരുന്നു. ഒന്റാരിയോയോയില്‍ ഉടനീളം ഇരുനൂറിലധികം ഭക്തഗൃഹങ്ങളില്‍ ഭക്തജന പങ്കാളിത്തത്തോടെ ഭക്തിപൂര്‍വ്വമായ ഒരു അനുഭവമായി പറയെടുപ്പ് എന്ന് കാണാന്‍ കഴിയും. ജൂണ്‍ 22-നു നടക്കുന്ന പറ സമാപനത്തിനു ശേഷം ജൂണ്‍ 27 മുതല്‍ പ്രതിഷ്ഠാദിന ആഘോഷങ്ങള്‍ ആരംഭിക്കുകയായി.എല്ലാ ഭക്തരുടെയും പങ്കാളിത്തം ഈ ആഘോഷങ്ങളില്‍ ഉടനീളം ക്ഷണിക്കുന്നതായി ക്ഷേത്രം ഭാരവാഹികളും തന്ത്രി ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.guruvayur.ca സന്ദര്‍ശിക്കുക

Ads by Google
Tuesday 17 Jun 2025 02.01 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW