Friday, March 13, 2026 Last Updated 59 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 12.44 PM

‘പുലരിക്കിണ്ണം പൊന്നില്‍ മുക്കിയതാരാണോ...’ ജയറാം മുകേഷ് ശ്രീനിവാസന്‍ ഹിറ്റ് പാട്ടിന് കിടിലന്‍ ചുവടുമായി റംസാനും കൂട്ടുകാരും; കൈയടിച്ച് കാഴ്ച്ചക്കാര്‍

uploads/news/2025/06/786546/Untitled-4.jpg
Ramzan muhammad and friends steps on pularikkinnam song (Image Source: Instagram)

​‍‘ഫ്രണ്ട്സ്’ എന്ന സിനിമയിലെ ‘പുലരിക്കിണ്ണം പൊന്നില്‍ മുക്കിയതാരാണോ’ എന്ന ഗാനം ഒരു കാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ ഓളമുണ്ടാക്കിയ ഒരു ഗാനമായിരുന്നു. ജയറാമും മുകേഷും ശ്രീനിവാസനും തങ്ങളുടേതായ സ്റ്റൈലില്‍ നൃത്തച്ചുവടുകള്‍ ചെയ്ത് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഗാനം. ഇളയരാജ സംഗീതം നല്‍കിയ ഈ ഗാനം അന്നത്തെക്കാലത്തെ പ്ലേ ലിസ്റ്റില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. റീല്‍സുകളിലും ഈ ഗാനം മുന്നില്‍ത്തന്നെയുണ്ട്.
ഇപ്പോഴിതാ അഭിനേതാവും നർത്തകനുമായ റംസാൻ മുഹമ്മദും സുഹൃത്തുക്കളും ഈ ഹിറ്റ് ഗാനത്തിന് ചുവടു വയ്ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. സുഹൈദ് കുക്കു, ദീപ പോള്‍, ആര്യ.ബി.ബാലകൃഷ്ണൻ, ദില്‍ഷ പ്രസന്നൻ എന്നിവരാണ് റംസാനൊപ്പം ചുവടുകള്‍ വച്ചത്. പാട്ടിന്റെ തുടക്കത്തിലെ സംഭാഷണശകലങ്ങളും ഉള്‍പ്പെടുത്തി തന്നെയാണ് ഈ വീഡിയോ. കിടിലന്‍ നൃത്തച്ചുവടുകളുമായി റംസാനും കൂട്ടുകാരും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
‘ഡാൻസ് കൊള്ളാം, സൂപ്പർ, അടിപൊളി, പൊളിച്ചു എന്നിങ്ങനെ നീളുന്നു കമന്റുകള്‍. ഡാൻസിന്റെ ബിടിഎസ് വിഡിയോ പുറത്തിറക്കാനും ആരാധകർ കമന്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്.
ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് പരിചതരായ നർത്തകരാണ് റംസാൻ, ദില്‍ഷ, സുഹൈദ് കുക്കു എന്നിവർ. മുമ്പും ഇവര്‍ പങ്കിട്ട ഡാൻസ് വിഡിയോകളെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. പുതിയ‍ വിഡിയോയും ചുരുങ്ങിയ സമയത്തിനകം തന്നെ ആരാധകർ ഏറ്റെടുത്തു.

Ads by Google
Tuesday 17 Jun 2025 12.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW