Saturday, March 14, 2026 Last Updated 31 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 10.30 AM

ഇറാനും ഇസ്രായേലും വെടിവെയ്പ്പ് തുടരുന്നു ; ജി7 ഉച്ചകോടിയില്‍ നിന്നും നേരത്തേ പുറത്തുപോയി ട്രംപ്

uploads/news/2025/06/786533/trump.jpg

ഇറാനും ഇസ്രയേലും വെടിവയ്പ്പ് തുടരുന്നതിനിടെയില്‍ ജി 7 ഉച്ചകോടിയില്‍ നിന്നും നേരത്തേ പുറത്തുകടന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൈക്കുകളുടെയും പ്രത്യാക്രമണങ്ങളുടെയും മറ്റൊരു രാത്രിക്ക് ശേഷം ചൊവ്വാഴ്ച ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം കനക്കുകയാണ്. കാനഡയില്‍ നടന്ന ജി 7 മീറ്റിംഗില്‍ നിന്ന് ട്രംപ് നേരത്തെ പുറപ്പെട്ടു.

വടക്ക്-കിഴക്കന്‍ ടെഹ്റാന്റെ ചില ഭാഗങ്ങളില്‍ ഇസ്രായേല്‍ സൈന്യം പലായനം ചെയ്യാനുള്ള മുന്നറിയിപ്പ് നല്‍കി. തൊട്ടുപിന്നാലെ, 'എല്ലാവരും ഉടന്‍ ടെഹ്റാന്‍ ഒഴിയണം' എന്ന് ട്രംപും അമേരിക്കക്കാര്‍ക്ക് സോഷ്യല്‍ മീഡിയ വഴി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെ ടെഹ്റാനില്‍ സ്ഫോടനങ്ങളും കനത്ത വ്യോമാക്രമണവും ഉണ്ടായതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ആണവ കരാറിനും വെടിനിര്‍ത്തലിനുമായി ഇറാനുമായുള്ള ചര്‍ച്ചകള്‍ ഈ ആഴ്ച തന്നെ പുനരാരംഭിക്കാന്‍ യുഎസ് നോക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ''ഈ ആഴ്ച ഇറാനുകാരുമായുള്ള കൂടിക്കാഴ്ച പരിഗണനയിലാണ്,'' ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി പറയുന്നു. ട്രംപ് ഭരണകൂടത്തിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിലായിരിക്കും ചര്‍ച്ച.

നയതന്ത്രത്തിന് മുന്‍ഗണന നല്‍കിയിട്ടും ഇസ്രായേലിന്റെ ആക്രമണങ്ങളെ യുഎസ് പ്രസിഡന്റ് പ്രശംസിക്കുന്ന നിലപാട് എടുക്കുന്നതും ചര്‍ച്ചകളിലൂടെയുള്ള ഒത്തുതീര്‍പ്പിന് സമ്മതിക്കാത്തതിനെയും വിഡ്ഡിത്തം എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. നേരത്തേ ഇറാന്‍ ഈ യുദ്ധത്തില്‍ വിജയിക്കില്ലെന്നും അതിനാല്‍ ഏറെ വൈകുന്നതിന് മുമ്പ് തന്നെ അവര്‍ സംസാരിക്കണമെന്നും കാനഡ വിടുന്നതിന് മുമ്പ് ട്രംപ് പറഞ്ഞു.

പ്രതിസന്ധിയെക്കുറിച്ച് ജി 7 പ്രസ്താവന തയ്യാറാക്കുമെന്ന് കാനഡയും യൂറോപ്യന്‍ നേതാക്കളും പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ട്രംപ് അമേരിക്കയെ അതില്‍ ചേരാന്‍ പ്രതിജ്ഞാബദ്ധമാക്കിയിട്ടില്ലെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞു. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ വ്യാവസായിക ജനാധിപത്യ ക്ലബ്ബുകളുടെ നേതാക്കള്‍ കൂടുതലും ഇസ്രായേലിനെ പിന്തുണച്ചിട്ടുണ്ട്, എന്നാല്‍ അക്രമം രൂക്ഷമാകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW