Friday, March 13, 2026 Last Updated 30 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 03.06 PM

നായര്‍ ബനവലന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

uploads/news/2025/06/786431/brocoli-copy-3.gif

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനമായ എന്‍ ബി എ സെന്ററില്‍ കൂടിയ യോഗത്തില്‍ വച്ച് 2025-26 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേറ്റു.

പ്രസിഡന്റ് ക്രിസ് തോപ്പില്‍, വൈസ് പ്രസിഡന്റ് ഡോ. കെ. ചന്ദ്രമോഹന്‍, സെക്രട്ടറി രഘുവരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി രത്‌നമ്മ നായര്‍, ട്രഷറര്‍ പ്രദീപ് മേനോന്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള എന്നിവരും, കമ്മിറ്റി അംഗങ്ങളായി ജയപ്രകാശ് നായര്‍, നാരായണന്‍ നായര്‍, പ്രഭാകരന്‍ നായര്‍, പ്രദീപ് ജി. മേനോന്‍, രാധാമണി നായര്‍, സതീഷ് കലാത്ത്, സുശീലാമ്മ പിള്ള, സുരേന്ദ്രന്‍ നായര്‍ (ലോംഗ് ഐലന്റ്), സുരേന്ദ്രന്‍ നായര്‍ (വെസ്റ്റ് ചെസ്റ്റര്‍), തിലക് കേശവ പിള്ള, ഊര്‍മ്മിള റാണി നായര്‍ എന്നിവരുമാണ് ചുമതലയേറ്റത്.

അതോടൊപ്പം ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ പേഴ്‌സണായി വനജ നായര്‍, റിക്കോര്‍ഡിംഗ് സെക്രട്ടറി അപ്പുക്കുട്ടന്‍ നായര്‍, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായി ജി.കെ.നായര്‍, കരുണാകരന്‍ പിള്ള, രാജഗോപാല്‍ കുന്നപ്പള്ളില്‍ എന്നിവരും ചുമതലയേറ്റു.

കഴിഞ്ഞ വര്‍ഷത്തെ ക്രിസ് തോപ്പിലിന്റെ നേതൃത്വത്തില്‍ നടന്ന കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെ അംഗങ്ങളെല്ലാവരും തന്നെ അഭിനന്ദിച്ചു.

അസ്സോസിയേഷന്റെ അടുത്ത ഒരു വര്‍ഷത്തെ പരിപാടികളുടെ തീയതികള്‍ തീരുമാനിക്കുകയും അത് ഐക്യണ്‌ഠേന അംഗീകരിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

Ads by Google
Monday 16 Jun 2025 03.06 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW