Friday, March 13, 2026 Last Updated 30 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 02.57 PM

ഡാലസ്സില്‍ നിന്നുള്ള ഐവിന്‍ തോമസിന് 'Tall Tale' പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം

uploads/news/2025/06/786429/90.gif

ഗാര്‍ലാന്‍ഡ് (ഡാളസ് ): ഡാലസ്സില്‍ നിന്നുള്ള ഐവിന്‍ തോമസ് ഈ വര്‍ഷത്തെ 'Tall Tale' പ്രസംഗമത്സരത്തില്‍ (Toastmasters International, District 50) ഒന്നാം സ്ഥാനം കരസ്ഥമാക്കി .വ്യക്തികളില്‍ പ്രസംഗകലയും, നേതൃപാടവവും പ്രോത്സാഹിപ്പിക്കാനും ആശയവിനിമയം സുഗമമാക്കാനമായി നിലകൊള്ളുന്ന ലോകപ്രസിദ്ധമായ പ്രസ്ഥാനമാണ് 1924 ല്‍, Santa Ana, California യില്‍ രൂപംകൊണ്ട Toastmasters International. ലോകമെമ്പാടും ആയിരക്കണക്കിന് ക്ലമ്പുകളും പതിനായിരക്കണക്കിന് അംഗങ്ങളുമുള്ള ഈ പ്രസ്ഥാനം വ്യക്തിത്വവികസനത്തിനും, ആശയവിനിമയത്തിനും പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നു.

പത്തുവര്‍ഷത്തിലധികം ഒരു toastmaster ആയ ഐവിന്‍, ക്ലമ്പ് തലത്തിലും, ഏരിയ തലത്തിലും, ഡിവിഷന്‍ തലത്തിലും മത്സരിച്ച് വിജയിച്ച ശേഷമാണ് ഡിസ്റ്റ്രിക്റ്റ് തലത്തില്‍ ഒന്നാമതെത്തിയത്.
ടെക്‌സാസിലെ ഗാര്‍ലന്റില്‍ സ്ഥിരതാമസമാക്കിയ ഐവിന്‍, തോമസ് ചിറമ്മലിന്റേയും സാജി ദേവസ്സിക്കുട്ടിയുടെയും മകനാണ്. സഹോദരി, അന്നറ്റ് തോമസ്.

പി പി ചെറിയാന്‍

Ads by Google
Monday 16 Jun 2025 02.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW