Wednesday, March 18, 2026 Last Updated 48 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jun 2025 01.26 PM

ജമാഅത്തെ ഇസ്‍ലാമിയുമായുള്ള ബന്ധം: പ്രിയങ്കാ​ഗാന്ധി നിലപാട് വ്യക്തമാക്കണം: എം വി ​ഗോവിന്ദൻ

m v govindan, priyanka gandhi

മലപ്പുറം: ജമാഅത്തെ ഇസ്‍ലാമിയുമായുള്ള ബന്ധത്തിൽ കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ ഗോവിന്ദൻ.. 'ജമാഅത്തെ ഇസ്‍ലാമി പഴയപോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നും കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ പറയുന്നു. ഇന്ത്യയിലാദ്യമായാണ് ജമാ അത്തെ ഇസ്‍ലാമിയെക്കുറിച്ച് ത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഈ നിലപാട് തന്നെയാണോ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനുള്ളത് എന്നത് പ്രിയങ്കാഗാന്ധി വ്യക്തമാക്കണം'. എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീരിൽ നടന്ന പ്രതിഷേധത്തിൽ ജമാഅത്തെ ഇസ്‍ലാമി ഇല്ലെന്നാണ് താൻ പറഞ്ഞതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പഹൽഗാം ആക്രമണം നടന്നതിന് പിന്നാലെ ആദ്യം പ്രതിഷേധം നടന്നത് ജമ്മു കശ്മീരിലാണ്. അതിൽ പങ്കെടുക്കാത്ത ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‍ലാമിയാണ്. വസ്തുതാപരമായ കാര്യം തന്നെയാണ് താൻ പറഞ്ഞത്. പഹൽഗാം ഭീകരാക്രമണത്തിനെതിരെ അതിശക്തമായ ജനകീയമായ മുന്നേറ്റമുണ്ടായപ്പോൾ അതിൽ നിന്ന് ഒഴിഞ്ഞുനിന്ന ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‍ലാമിയാണ്. ആ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു'- ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Sunday 15 Jun 2025 01.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW