Sunday, March 15, 2026 Last Updated 19 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 06.33 PM

‘‘എന്തെങ്കിലുമൊരു ശൂന്യത നികത്താനാണ് വിവാഹം എന്ന തോന്നലില്ല, ജീവിതത്തിലത് അർഥംകൊണ്ടുവന്നാല്‍ പരിഗണിക്കും...’’ അഖില ശശിധരന്‍

രണ്ട് മികച്ച സിനിമകള്‍ സമ്മാനിച്ച ശേഷം വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന അഖില ശശിധരന്‍ ഇപ്പോഴിതാ താനെടുത്ത ഇടവേള​കളെക്കുറിച്ചും കരിയറിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ്.
Akhila Sasidharan
Akhila Sasidharan about her break from movies (Image Source: Youtube)

അഭിനയിച്ച രണ്ടു സിനിമകളും സൂപ്പര്‍ഹിറ്റാവുക, സൂപ്പര്‍താരങ്ങളു​ടെ നായികയായി മുഴുനീള കഥാപാത്രമായി വെള്ളിത്തിരയിലെത്തുക... ഒരു അഭിനേത്രിക്ക് ഇതിലും വലിയൊരു തുടക്കം കിട്ടാനില്ല. പക്ഷേ എന്നിട്ടു പോലും ആ രണ്ടു സിനിമകള്‍ക്ക് ശേഷം വെള്ളിത്തിരയോട് ഗുഡ്ബൈ പറഞ്ഞ ഒരു നായികയുണ്ട്, അഖില ശശിധരന്‍. നർത്തകി കൂടിയായ അഖില ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ പൃഥ്വിരാജ് ചിത്രം ‘തേജാ ഭായ് ആൻഡ് ഫാമിലി’യിലും നായികയായി. ടെലിവിഷന്‍ അവതാരകയായ താരത്തെ പിന്നീട് സിനിമയിലും എന്തിന് സോഷ്യല്‍ മീഡിയയില്‍ പോലും കണ്ടത് കുറവാണ്.
ഇപ്പോഴിതാ താന്‍ എവിടെയായിരുന്നെന്നും എന്തുകൊണ്ടാണ് ബ്രേക്ക് എടുത്തതെന്നും പറയുകയാണ് അഖില. മറ്റ് കലാപരമായ കാര്യങ്ങളില്‍ സജീവമായിരുന്നതിനാലാണ് സിനിമയില്‍ കാണാതിരുന്നതെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില പറയുന്നത്.
‘‘എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍, ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. കലാപരമായ കാര്യങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ വന്നതോടൂകൂടി, എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് അറിയാമെന്ന് തോന്നുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടെങ്കിലേ ജീവിച്ചിരിപ്പുള്ളൂ എന്ന് പറയുന്ന കാലഘട്ടത്തില്‍ ജീവിക്കുന്നത് കാരണമായിരിക്കാം, അവയില്‍ സജീവമായില്ലെങ്കില്‍ എവിടെപ്പോയി എന്ന് അന്വേഷിക്കുന്നത്.
സിനിമകള്‍ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാര്യങ്ങളുമുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഒത്തുവന്നാല്‍ സംഭവിക്കുന്നതാണ് സിനിമ. സിനിമ കഴിഞ്ഞിട്ടും ഞാൻ സജീവമായിരുന്നു. ഒരുപാട് ഷോകളിലെല്ലാം പങ്കെടുത്തിരുന്നു. ‘കാര്യസ്ഥ’നും ‘തേജാഭായ് ആൻഡ് ഫാമിലി’യും കഴിഞ്ഞിട്ട് ഈ കുട്ടിയെ കണ്ടിട്ടേ ഇല്ല എന്ന ചിത്രം വന്നു എന്ന് തോന്നുന്നു. അതാണ് അങ്ങനെ പറയാനുള്ള കാരണം. പക്ഷേ, അത് കഴിഞ്ഞിട്ടും ഒരുപാട് അഭിമുഖങ്ങളും ഷോകളും വന്നിരുന്നു...
അതുകഴിഞ്ഞ് അഞ്ചരവർഷത്തോളം മുംബൈയിലായിരുന്നു. കലാപരമായി എന്റെ ജീവിതം തുടർന്നുകൊണ്ടേയിരുന്നിട്ടുണ്ട്. അടിസ്ഥാനപരമായി ഭരതനാട്യം നർത്തകി ആയിരുന്നിട്ടുകൂടി, കഥക് അഭ്യസിച്ചു. അത് പെർഫോംചെയ്യാൻ തുടങ്ങി. ഒരുപാട് പെർഫോം ചെയ്തു....’’ അഖില പറയുന്നു.
എന്തുകൊണ്ട് വിവാഹിതയായില്ല എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ‘‘ഒത്തുവന്നില്ല, അതുകൊണ്ടായിരിക്കുമല്ലോ കല്യാണം കഴിക്കാതിരിക്കുന്നത്. അക്കാര്യത്തില്‍ നിർബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍, അതുമില്ല. എന്തെങ്കിലുമൊരു ശൂന്യത നികത്താനാണോ വിവാഹം എന്ന് ചോദിച്ചാല്‍, അങ്ങനെയൊരു തോന്നല്‍ ഇല്ല. ജീവിതത്തില്‍ എന്തെങ്കിലും കൂടുതലായി ചേർക്കുകയോ അർഥംകൊണ്ടുവരുകയോ ആണെങ്കില്‍ അത് പരിഗണിക്കും...’’ അഖില പറഞ്ഞു.

Ads by Google
Saturday 14 Jun 2025 06.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW