Thursday, March 12, 2026 Last Updated 10 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 11.57 AM

അപകടം അറിഞ്ഞയുടന്‍ അവനെ വിളിച്ചു, അവന്റെ ശബ്ദം കേള്‍ക്കുന്നതുവരെ സമാധാനം ഉണ്ടായിരുന്നില്ല; സീമ ജി. നായര്‍

seema-g-nair-

അഹമ്മദാബാദ് വിമാനപകടവുമായി ബന്ധപ്പെട്ട് നടി സീമ ജി. നായര്‍ പങ്കുവെച്ച കുറിപ്പാന് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അപകടത്തെക്കുറിച്ച് കേട്ടതും താന്‍ ആദ്യം വിളിച്ചത് എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന തന്റെ അടുത്ത സുഹൃത്തായ വിഷ്ണുവിനെയായിരുന്നുവെന്ന് സീമ പറയുന്നു. വിഷ്ണു അപകടത്തില്‍ നിന്നു രക്ഷപെട്ടെങ്കിലും അദ്ദേഹത്തിന്റെ യാത്രകളില്‍ കൂടെ ഉണ്ടായിരുന്ന പൈലറ്റും ജീവനക്കാരുമാണ് മരണപ്പെട്ടതെന്നും സീമ വേദനയോടെ കുറിക്കുന്നു.

നമസ്ക്കാരം ..ഇന്നലെ ഉച്ചമുതൽ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ..വിമാന ദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയുന്നില്ല ..ഇന്നുവരെ കാണാത്ത ,കേൾക്കാത്ത നിരവധി ആൾക്കാരുടെ ജീവിതം ഒരു സെക്കൻഡിൽ ഇല്ലാതാവുന്നു എന്നറിയുന്ന ആ നിമിഷം (അവർ ആരുമല്ലെങ്കിലും നമ്മുടെ ആരൊക്കെയോ ആണെന്ന ചിന്ത ആയിരുന്നു മനസുനിറയെ)..ഇതെന്റെ കൂടപ്പിറപ്പിനെ പോലെ ഞാൻ സ്നേഹിക്കുന്ന വിഷ്ണു (പത്തനാപുരം സ്വദേശി).

അവൻ എയർ ഇൻഡ്യയിൽ (ഇന്റർനാഷണൽ ഫ്ലൈറ്റിൽ) SUPERVISOR ആണ്‌..ഇന്നലെ ഷൂട്ടിലായിരുന്നു ഞാൻ ,അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു ,പെട്ടെന്ന് അവനെ വിളിച്ചു ,അങ്ങേ തലക്കൽ വിഷ്ണുവിന്റെ സ്വരം കേൾക്കുന്നതുവരെ സമാധാനം ഉണ്ടായില്ല ..സ്വരം കേട്ടെങ്കിലും കരച്ചിലായിരുന്നു ..അവന്റെ യാത്രകളിൽ കൂടെ ഉണ്ടായിരുന്നവർ ആണ്‌ മരണപ്പെട്ട ജീവനക്കാരും ,പൈലറ്റ്സും ,അവന്റെ കല്യാണത്തിന് വന്നവരായിരുന്നു പലരും ..

എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ലായിരുന്നു ..ഇന്ന് രാവിലെ വീണ്ടും ലണ്ടനിലേക്കുള്ള ഫ്ലൈറ്റിൽ അവനു ജോലിക്കു പോകണമായിരുന്നു ,റീ ഷെഡ്യുൾ ചെയ്തു ഇന്ന് രാത്രീ ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പോകും ..ഈ മുറിവുണങ്ങാൻ എത്ര നാൾ എടുക്കും എന്നറിയില്ല ,ഇപ്പോൾ വിളിക്കുമ്പോളും അവന്റെ സ്വരം വല്ലാണ്ടിടറി ഇരുന്നു ..പ്രതീക്ഷകളും ,സ്വപ്നങ്ങളും ബാക്കി വെച്ച് ഒരു നിമിഷം കൊണ്ട് എല്ലാം പൊലിഞ്ഞു തീരുമ്പോൾ,ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ സീമ ജി നായര്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW