-->
കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു. കോഴിക്കോട് കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസിൽ കൺസഷൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു അക്രമം. പരിക്കേറ്റ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ നിന്നും വാവാടിലേക്ക് യാത്ര ചെയ്യാനാണ് വിദ്യാര്‍ത്ഥി ഓമശ്ശേരി-താമരശ്ശേരി-കൊടുവള്ളി റൂട്ടില്‍ ഒടുന്ന അസാറോ എന്ന സ്വകാര്യബസില്‍ കയറിയത്. കണ്‍സഷന്‍ കാര്‍ഡ് കൈവശമുണ്ടായിട്ടും കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് നല്‍കുകയും, ഇത് അനശ്വര്‍ ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയെ ക്ലീനറും കണ്ടക്ടറും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥി പോലീസില്‍ പരാതി നല്‍കി.
ബസ്സ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ താമരശ്ശേരി പഴയ സ്റ്റാന്റിനും, പുതിയ സ്റ്റാന്റിനും ഇടക്ക് വെച്ചായിരുന്നു മര്‍ദ്ദനം. ഓമശ്ശേരിയില്‍ നിന്നും വരുന്ന ബസ്സില്‍ കൂടത്തായിയില്‍ വെച്ച് അനശ്വറിന്റെ സുഹൃത്തുക്കള്‍ കയറിയിരുന്നു. എന്നാല്‍ തിരക്കു കാരണം അനശ്വറിന് കയറാന്‍ സാധിക്കാത്തതിനാല്‍ മറ്റൊരു ബസ്സില്‍ താമരശ്ശേരിയില്‍ എത്തിയ ശേഷം വീട്ടിലേക്ക് പോകാനാണ് അസാറോ എന്ന ബസില്‍ കയറിയത്.