Friday, March 13, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 01.29 PM

പുതിയ തുടക്കം, എന്റെ സ്വപ്‌ന ഭവനം; സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ച് അന്‍ഷിത

anshitha
photo-www.instagram.com/anshithaanji_official/

വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് അന്‍ഷിത . തമിഴ് ബിഗ് ബോസിലും താരം മത്സരിച്ചിരുന്നു. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം

എന്നെ സംബന്ധിച്ച് സ്വപ്‌നനിമിഷമാണ് ഇത്. അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായത്. കാലങ്ങളായി വലിയ സ്വപ്‌നമായി മനസില്‍ കൊണ്ട് നടന്ന കാര്യം സഫലമായതിന്റെ സന്തോഷത്തിലാണ് അന്‍ഷിത.

പുതിയ തുടക്കം, എന്റെ സ്വപ്‌ന ഭവനം. സ്വപ്‌നം യാഥാര്‍ത്ഥ്യമായ നിമിഷം. എനിക്കിത് വെറുമൊരു വീട് മാത്രമല്ല, ദൈവത്തിന്റെ സമ്മാനമാണ്. ഗുളൂസ് ഹെവന്‍ എന്നായിരുന്നു വീടിന് പേരിട്ടത്.

കാലങ്ങളായി ഇതേക്കുറിച്ച് ആലോചിച്ച് ഉറക്കം വരാറില്ലായിരുന്നു. എല്ലാ പ്രാര്‍ത്ഥനകളിലും ഇതായിരുന്നു. കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഇതെന്നും അന്‍ഷിത പറയുന്നു.

പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായി എനിക്കൊപ്പം നിന്നവരെ നന്ദിയോടെ ഞാന്‍ ഓര്‍ക്കും. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എന്നെ നയിച്ചത്. സംശയം കാരണം ഞാന്‍ സ്റ്റക്കായപ്പോഴും എന്നെ നയിച്ചത് നിങ്ങളായിരുന്നു.

ആ സമയത്ത് എന്നെ വിഷമിപ്പിച്ചവരുമുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അവരാണ് എന്നെ ശക്തയാക്കിയത്. ഏത് പ്രതിസന്ധിയിലും ഉലയാത്ത രീതിയിലേക്ക് ഞാന്‍ മാറിയത് നിങ്ങള്‍ കാരണമാണ്.

മനസ് നിറയെ സന്തോഷവും നന്ദിയുമാണ്. ജീവിതത്തിലെ പുതിയ തുടക്കത്തിലേക്ക് കടക്കുകയാണ് ഞാന്‍. ഫ്രഷായൊരു തുടക്കം. അതും എന്റെ സ്വര്‍ഗത്തില്‍ നിന്ന് എന്നുമായിരുന്നു അന്‍ഷിത കുറിച്ചത്.

Ads by Google
Friday 13 Jun 2025 01.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW