Friday, March 20, 2026 Last Updated 12 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 10.03 AM

പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ മരിച്ചു

sunjay-kapur

പ്രമുഖ പോളോ താരവും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂര്‍ (53) വ്യാഴാഴ്ച ഇംഗ്ലണ്ടില്‍ അന്തരിച്ചു. ​പോളോ കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ തേനീച്ച കുത്തിയതിനെത്തുടര്‍ന്ന് ശ്വാസംമുട്ടും തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുകയായിരുന്നെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഒരു വ്യവസായി കൂടിയായിരുന്നു സഞ്ജയ് കപൂര്‍.

ഗാര്‍ഡ്‌സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങിയെന്നും തൊണ്ടയില്‍ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായതെന്നുമാണ് വിവരം. തുടര്‍ന്ന് കളിനിര്‍ത്തി അദ്ദേഹം ഗ്രൗണ്ടിന് പുറത്തേക്കുപോയി. ഇതിനുശേഷമാണ് ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓറിയസ് എന്ന പോളോ ടീമിന്റെ രക്ഷാധികാരിയായിരുന്നു സഞ്ജയ്. സഞ്ജയ്ക്കും കരിഷ്മയ്ക്കും സമൈറ എന്ന മകളും കിയാന്‍ എന്ന മകനുമുണ്ട്.
മൊബിലിറ്റി ടെക്‌നോളജി കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനാണ് സഞ്ജയ് കപൂര്‍. 1995 ല്‍ സ്ഥാപിതമായ സോന കോംസ്റ്റാറിന്റെ ആസ്ഥാനം ഗുരുഗ്രാമിലാണ്, ഇന്ത്യ , യുഎസ്എ, സെര്‍ബിയ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ കമ്പനിക്ക് നിര്‍മ്മാണ , ഗവേഷണ വികസന കേന്ദ്രങ്ങളുണ്ട്. ഇലക്ട്രിക്‌ വാഹന മേഖലയിലെ ഒരു വിതരണക്കാര്‍കൂടിയാണ് കമ്പനി.

Ads by Google
Friday 13 Jun 2025 10.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW