Sunday, March 22, 2026 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 11.32 AM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികളായ ജീവനക്കാരികള്‍ ഒളിവില്‍

shop, and

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ ജീവനക്കാരികള്‍ ഒളിവില്‍. വിനീത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികളെ ഇന്നലെയും കണ്ടെത്താനായില്ലെന്ന് മ്യൂസിയം പോലീസ് വ്യക്തമാക്കി. കേസ് ഫയലുകള്‍ ഇന്ന് ക്രൈംബാഞ്ചിന് കൈമാറും. ഇന്നലെ വൈകുന്നേരമാണ് ഡിജിപി അന്വേഷണം ക്രൈംബാഞ്ചിന് നല്‍കികൊണ്ട് ഉത്തരവ് ഇറക്കിയത്.

തന്റെ സ്ഥാപനത്തില്‍ നിന്ന് മൂന്ന് ജീവനക്കാരികള്‍ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിനു ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ജീവനക്കാരികളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത്. ഈ പണം പിന്നീട് പിന്‍വലിച്ച് ദിയക്ക് നല്‍കിരുന്നതായി ജീവനക്കാരികള്‍ പറഞ്ഞിരുന്നു. എത്ര രൂപ പിന്‍വലിച്ചിട്ടുണ്ടെന്ന് പരിശോധനയിലാണ് പോലീസ്. സ്ഥാപനത്തിലെത്തി സാധനങ്ങള്‍ വാങ്ങിയവരുടെ രജിസ്റ്റര്‍ പോലീസ് ശേഖരിച്ചു. ഇതില്‍ സാധനങ്ങള്‍ വാങ്ങിയവരുടെ പേരും ഫോണ്‍ നമ്പറുമുണ്ട്. ഓരോരുത്തരെയായി പോലീസ് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ്.

അതേ സമയം,കൃഷ്ണകുമാര്‍ തടങ്കലില്‍ വച്ച് ബാലാത്സഗം ചെയ്യുന്നമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് ജീവനക്കാരികളുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസിന്റെ നിഗമനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW