-->
സാമ്പത്തികത്തട്ടിപ്പിന് ഇരയായെന്ന് വെിപ്പെടുത്തി നടനും വ്‌ളോഗറുമായ നിറാല്‍ പിളള. പുര്‍ണിമ ഇരന്ദജിത്തിന്റെ സഹോദരി പ്രിയ േോഹന്റെ ഭര്‍ത്താവുകൂടിയാണ് നിറാല്‍. കെട്ടികം നിര്‍മിക്കാന്‍ സമീപിച്ച കോണ്‍ട്രാക്ടറാണ് തന്നെയും കുടുംബത്തെയും പറ്റിച്ചതെന്ന് യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിഹാല്‍ പറഞ്ഞു.
വലിയ തുക അഡ്വാന്‍സായി വാങ്ങിയ ശേഷം കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കുകയോ പണം തിരികെ തരികയോ ചെയ്തില്ല. വഞ്ചിക്കപ്പെട്ടതിന്റെ വേദനയില്‍ മാനസികാഘാതമുണ്ടായി. എട്ടുവര്‍ഷമായിട്ടും ആ വഞ്ചനകാരണമുണ്ടായ ട്രോമയില്‍ നിന്ന് മുക്തനായിട്ടില്ല. അയാളെ ഏറെ വിശ്വസിച്ചിരുന്നു. നമ്മള്‍ വിശ്വസിക്കുന്നവര്‍ നമ്മളെ ചതിക്കുമ്പോഴാണ് ഏറെ വേദന തോന്നുന്നതെന്നും നിഹാല്‍ പറഞ്ഞു.
‘നമ്മള്‍ വിശ്വസിക്കുന്നവര്‍ നമ്മെ ചതിക്കുമ്പോഴാണ് ഏറെ വേദന തോന്നുന്നത്. ഞങ്ങളുടെ ജീവിതത്തില്‍ അങ്ങനെയൊരനുഭവമുണ്ടായിട്ടുണ്ട്. അത് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മോശമായ സമയത്തായിരുന്നു. എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഈ
ലോകത്തുനിന്ന് തന്നെ ഒളിച്ചോടണം എന്ന് ആഗ്രഹിച്ച സമയമായിരുന്നു. എനിക്ക് ആളുടെ പേരു പറയണം എന്നുണ്ടെങ്കിലും മറ്റൊരാളെ നാണം കെടുത്താന്‍ ആഗ്രഹം ഇല്ല. അതുകൊണ്ട് ഞങ്ങളെ പറ്റിച്ച ആളിന്റെ പേര് ഞാന്‍ പറയുന്നില്ല. ഞങ്ങളുടെ മണ്ടത്തരവും നിഷ്‌കളങ്കതയും കാരണം ആയിരിക്കാം ഞങ്ങള്‍ക്ക് അങ്ങനെ സംഭവിച്ചത്. പ്രിയ ഗര്‍ഭിണിയായിരുന്ന സമയമായിരുന്നു അത്.
2017 ല്‍ എന്റെ ചേച്ചിക്ക് ഞങ്ങളുടെ വീടിന്റെ മുന്നില്‍ ഒരു പ്ലോട്ട് ഉണ്ടായിരുന്നു. എല്ലാത്തിന്റെയും തുടക്കം അതായിരുന്നു. അവിടെ ഒരു കെട്ടിടം പണിയാന്‍ വേണ്ടി കോണ്‍ട്രാക്ടറെ സമീപിച്ചിരുന്നു. അയാള്‍ ഞങ്ങള്‍ക്ക് കുറഞ്ഞ ഒരു റേറ്റ് ആണ് പറഞ്ഞത്. കെട്ടിടത്തിന്റെ പണി തുടങ്ങി ആദ്യമൊക്കെ നല്ല രീതിയിലായിരുന്നു. അയാള്‍ വരുന്നത് ഏറ്റവും കൂടിയ ബെന്‍സ് കാറില്‍ ആയിരുന്നു. ഞങ്ങളുടെ പ്രോജക്‌റ്റൊക്കെ നിസ്സാരം എന്നരീതിയിലാണ് അയാള്‍ പെരുമാറിയിരുന്നത്. ആറുമാസം ഈ രീതിയില്‍ നന്നായി പോയി. ഞാനാണെങ്കില്‍ അന്ന് സിനിമയില്‍ ക്ലിക്കായിട്ടില്ല. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. വിശ്വാസം തോന്നിയപ്പോള്‍ അഡ്വാന്‍സായി 9 ലക്ഷം രൂപ അയാള്‍ക്ക് നല്‍കി. പ്രിയയുടെ സ്വര്‍ണം പണയം വെച്ചാണ് ആ പണം കൊടുത്തത്. കമ്പിയിറക്കണം, അതിനല്‍പ്പം വില കൂടും എന്ന് പറഞ്ഞാണ് അയാള്‍ പണം വാങ്ങിയത്. പക്ഷേ കമ്പി ഇറക്കിയില്ല.
പണി തുടങ്ങുന്നത് വരെ പണയം വെച്ച സ്വര്‍ണത്തിന്റെ പലിശ അടയ്ക്കാന്‍ സഹായിക്കണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. ആദ്യത്തെ മൂന്നോ നാലോ മാസം പലിശ തന്നു. പിന്നെ തന്നില്ല. ബില്‍ഡിങ്ങിനെറ പണിയും അയാള്‍ നിര്‍ത്തി. ബില്‍ഡിങ്ങിന്റെ പണിയും അയാള്‍ നിര്‍ത്തി. ഇതിനിടയില്‍ അയാള്‍ എന്റെ സഹോദരിയുടെ വീടും പണിതുകൊണ്ടിരിക്കുകയായിരുന്നു. പകുതി ആയപ്പോള്‍ അതിന്റെ പണിയും അയാള്‍ നിര്‍ത്തി. ഞങ്ങള്‍ക്ക് ആകെ വിഷമം ആയിപ്പോയി. ഞാന്‍ ഡിപ്രഷനില്‍ ആകുന്ന അവസ്ഥയിലായി. അയാള്‍ പിന്നീട് പലിശ തരാന്‍ പറ്റില്ല പണം തിരിച്ചു തരാം എന്ന് പറഞ്ഞു. ഒരു ചെക്ക് എുതി പണി നടക്കുന്ന കെട്ടിടത്തില്‍ വച്ചിട്ടുണ്ട്. വീട്ടില്‍ വരാന്‍ പറ്റില്ല എന്ന് പറഞ്ഞു. ഞങ്ജള്‍ ചെന്ന് ചെക്ക് എടുത്തു നോക്കിയപ്പോള്‍ അയാളുടെ ഒപ്പില്ല അതില്‍. ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ മറന്നുപോയി ഇപ്പോള്‍ വരാം എന്ന് പറഞ്ഞിട്ട് അയാള്‍ വന്നതേയില്ല. എപ്പോള്‍ വിിച്ചാലും അയാള്‍ കോള്‍ എടുക്കും പക്ഷേ ഒന്നും ചെയ്യില്ല. കെട്ടിടത്തിന്റെ പണി നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ എല്ലാം ആകെ വിഷമത്തിലായി.ഇങ്ങനെ ഒരു തട്ടിപ്പ് ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല.
അതിനുശേഷം കോവിഡ് വന്നു. എട്ട് വര്‍ഷമായിട്ടും ഇന്നും ആ ട്രോമയുണ്ട്. പ്രിയയ്ക്ക് ആ സമയത്ത് മിസ് ക്യാരേജുണ്ടായി. ഇതിന്റെ സ്ട്രസ് കൊണ്ടായിരിക്കാം. അത്രയും അയാള്‍ ഉപദ്രവിച്ചിട്ടുണ്ട്. അതൊക്കെ കഴിഞ്ഞാണ് ഞങ്ങള്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഞാന്‍ യൂട്യൂബ് ചാനലില്‍ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്തു. ചാനലില്‍ ഈ കാര്യം പറഞ്ഞപ്പോള്‍ കുറേ പേര്‍ കണ്ടു. ഇയാളുടെ കുടുംബക്കാരും സുഹൃത്തുക്കളുമൊക്കെ ആ വീഡിയോ കണ്ടു. അങ്ങനെ അയാള്‍ എന്നെ വിളിച്ചു. അയാളുടെ പേര് പറയരുത് ആ വീഡിയോ അണ്‍ലിസ്റ്റ് ചെയ്യാമോ എന്നൊക്കെ ചോദിച്ചു. മുന്‍പ് ഞങ്ങളെ ഭീഷണിപ്പെടുത്തിയയാള്‍ വീഡിയോ വന്നതോടെ എന്നോടും അമ്മയോടും അപേക്ഷിക്കുകയായിരുന്നു. അയാള്‍ക്ക് രാഷ്ട്രീയക്കാരും പോലീസുകാരും ഒക്കെ സുഹൃത്തുക്കാളയി ഉണ്ടെന്നു പറഞ്ഞു.
പക്ഷേ എനിക്ക് പേടി ഇല്ലായിരുന്നു. എന്റെ കയ്യില്‍ തെളിവെല്ലാം ഉണ്ട്. ഇയാള്‍ കാരണം ഒരുപാട്‌പേര്‍ പറ്റിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഒരു പളളിക്കുവേണ്ടി കെട്ടിടം നിര്‍മിക്കാന്‍ പോയി പളളിക്കാരെ പോലും പറ്റിച്ചു എന്നാണ് അറിഞ്ഞത്. ആസമയത്ത് യൂട്യൂബ് ചാനലുളളതിനാല്‍ ആണ് സാമ്പത്തികമായി ബുദ്ധിമുട്ടില്ലാതെ പോയത്. പണം പോയാലും ഇയാളെ പൊതുമധ്യത്തില്‍ കൊണ്ടുവരണം എന്നുണ്ടായിരുന്നു എനിക്ക്. നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോ ഞാന്‍ പണം തരില്ല എന്ന് പറഞ്ഞിരുന്ന ആള്‍ക്ക് യൂട്യൂബില്‍ ഞങ്ങള്‍ക്ക് റീച്ച് ഉണ്ടായതോടെ ഭയമായി.
ഇതാണ് സോഷ്യല്‍ മീഡിയയുടെ ശക്തി. പല പ്രാവശ്യമായി കുറച്ചു പണം തന്നു. ഇപ്പോഴും ബാക്കി പൈസ തരാനുണ്ട്.’- നിഹാല്‍ പിള്ള പറഞ്ഞു.