Friday, March 13, 2026 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 03.28 PM

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാളിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

uploads/news/2025/06/785667/6777.gif

ചിക്കാഗോ: പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാളിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പതിഞ്ചാം വാര്‍ഷിക ആഘോഷകമ്മറ്റിയും തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന മെന്‍ മിനിസ്ട്രി ഭാരവാഹികളും കൂടാരയോഗം ഭാരവാഹികളും സംയുക്തമായി ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ജൂണ്‍ ജൂലൈ മാസങ്ങളിലായി നടത്തപെടുന്ന പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടികളുടെ ഒരുക്കങ്ങളും ഓഗസ്റ്റ് മൂന്നാം തിയ്യതി മുതല്‍ പതിനൊന്നാം തിയ്യതിവരെ നടത്തപെടുന്ന തിരുനാട്ടിന്റെ ഭാഗമായ ഒരുക്കങ്ങളും സംയുക്ത കമ്മറ്റി വിലയിരുത്തി. ജൂണ്‍ മാസം 14 ന് നടത്തപെടുന്ന യൂത്ത് മിനിസ്ട്രിയുടെ പരിപാടി, പതിനഞ്ചാം തിയ്യതി നടത്തപെടുന്ന ഫാദേഴ്സ് ഡേയ് ആഘോഷങ്ങള്‍, ജൂണ്‍ 30 ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍. അപ്രേം പിതാവ് മലങ്കര റീത്തില്‍ അര്‍പ്പിക്കുന്ന കുര്‍ബ്ബാനയുടെയും തുടര്‍ന്ന് നടത്തപെടുന്ന 70 വയസ്സിനു മുകളിലുള്ളവരുടെ ഒത്തുചേരല്‍ അടക്കമുള്ള പരിപാടികളുടെ തയ്യാറെടുപ്പുകള്‍ കമ്മറ്റി വിലയിരുത്തി. വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി കൂടാരയോഗങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ തയ്യാറാക്കുവാനും അവ മികച്ച രീതിയില്‍ നടത്തുവാന്‍ വേണ്ട പിന്തുണ ലഭ്യമാക്കുവാനും യോഗം തീരുമാനിച്ചു.

വികാരി. ഫാ. സിജു മുടക്കോടില്‍ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലി പുത്തന്‍പുര, സെക്രട്ടറി സിസ്റ്റ്‌സര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, യൂത്ത് കൈക്കാരന്‍ നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി. ആര്‍. ഓ. അനില്‍ മറ്റത്തിക്കുന്നേല്‍ മുന്‍ മിനിസ്ട്രി കണ്‍വീനര്‍മാര്‍ പോള്‍സണ്‍ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടില്‍, സിബി കൈതക്കത്തൊട്ടിയില്‍, പതിനഞ്ചാം വാര്‍ഷിക കമ്മറ്റിയിലെ അംഗങ്ങള്‍, കൂടാരയോഗം & മിനിസ്ട്രി കോര്‍ഡിനേറ്റേഴ്സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

Ads by Google
Wednesday 11 Jun 2025 03.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW