Sunday, March 15, 2026 Last Updated 18 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 02.27 PM

വൈറ്റ് മിനി ഫ്രോക്കില്‍ ഹോട്ട് സെക്സി ലുക്കില്‍ ദീപ്തി സതി; അതീവ ഗ്ലാമറസ്സായിട്ടുള്ള താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്

മോഡലും അഭിനേത്രിയുമായ ദീപ്തി സതി സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം.
Deepti Sati
Deepti Sati (Image Source: Instagram)

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച തെന്നിന്ത്യന്‍ അഭിനേത്രിയും മോഡലുമാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ദീപ്തി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മറാത്തി, തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം പുള്ളിക്കാരൻ സ്റ്റാറാ, ഡ്രൈവിംഗ് ലൈസൻസ്, ഗോൾഡ്, ലളിതം സുന്ദരം,ലവകുശ, സോളോ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
അറിയപ്പെടുന്ന മോഡൽ കൂടിയായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്.
ഇപ്പോഴിതാ അതീവ ഗ്ലാമറസ്സായിട്ടുള്ള ദീപ്തിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുകയാണ്. ‘‘പാര്‍ക്കഡ് പ്രെറ്റി...’’ എന്ന ക്യാപ്ഷന്‍ നല്‍കി ദീപ്തി പങ്കിട്ട ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. വൈറ്റ് ഷോര്‍ട്ട് ഫ്രോക്കില്‍ ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ കൂളിംഗ് ഗ്ലാസും വച്ചാണ് ദീപ്തിയുടെ ലുക്ക്. ദുബായ് എന്ന് ടാഗ് ചെയ്ത ചിത്രങ്ങള്‍ കാറിന്റെ പശ്ചാത്തലത്തിലാണ് എടുത്തിരിക്കുന്നത്. ഹോട്ട് ഇമോജി നല്‍കിയാണ് ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

Ads by Google
Wednesday 11 Jun 2025 02.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW