Friday, March 13, 2026 Last Updated 59 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 02.30 PM

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന് കരുത്തുറ്റ നേതൃനിര - ബിജു സഖറിയാ പ്രസിഡണ്ട്

uploads/news/2025/06/785655/22.gif

ഹൂസ്റ്റണ്‍. ടെക്‌സാസ് സംസ്ഥാനത്തെ ഏറ്റവും ശക്തമായ പ്രാദേശിക കൂട്ടായ്മയായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന് (എച്ച്. ആര്‍.എ) 2025-26 ലെ പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേനേ തെരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ്. HRA യുടെ നേതൃരംഗത്ത് എത്തിയിട്ടുള്ളത്.

ഏപ്രില്‍ 27 നു മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാര്‍ക്കില്‍ നടന്ന സ്പ്രിങ് പിക്നിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് ബാബു കൂടത്തിനാലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു യോഗത്തില്‍ ഉപരക്ഷാധികാരി ജോയ് മണ്ണില്‍ വരാണാധികാരിയായി പ്രവര്‍ത്തിച്ചു. സെക്രട്ടറി ബിനു സഖറിയാ സ്വാഗതവും ട്രഷറര്‍ ജിന്‍സ് മാത്യു കിഴക്കേതില്‍ നന്ദിയും അറിയിച്ചു.

സംഘടനയുടെ തുടക്കം (2009) മുതല്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള ബിജു സഖറിയ കളരിക്കമുറിയിലാണ് പുതിയ പ്രസിഡണ്ട്.

റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ രക്ഷാധികാരിയായുള്ള സംഘടനയുടെ ഉപരക്ഷാധികരികളായി റവ. ഫാദര്‍ ജെക്കു സഖറിയ, ജീമോന്‍ റാന്നി, ജോയി മണ്ണില്‍, ബാബു കൂടത്തിനാല്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

സംഘടനാ പ്രവര്‍ത്തനത്തില്‍ കരുത്ത് തെളിയിച്ച വിനോദ് ചെറിയാനാണ് പുതിയ ജനറല്‍ സെക്രട്ടറി.ബാബു കലീന സെക്രട്ടറിയായും ബിനു സഖറിയ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി ജിന്‍സ് മാത്യു കിഴക്കേതില്‍, റോയി തീയാടിക്കല്‍, മാത്യൂസ് ചാണ്ടപ്പിള്ള, എബ്രഹാം ജോസഫ് (ജോസ് പ്ലാമ്മൂട്ടില്‍), സി.ജി ഡാനിയേല്‍, ഷിജു തച്ചനാലില്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

റീനാ സജി,ഷീജാ ജോസ്, മറിയാമ്മ ജോണ്‍ (ലീലാമ്മ) എന്നിവരാണ് വനിതാ ഫോറം സെക്രട്ടറിമാര്‍. ജോയിന്റ് ട്രഷററായി സ്റ്റീഫന്‍ ടി ഏബ്രഹാമും,യൂത്ത് കോ ഓഡിനേറ്ററായി ജെഫിന്‍ രാജുവും പ്രവര്‍ത്തിയ്ക്കുന്നു

സജി ഇലഞ്ഞിക്കല്‍, മിന്നി ജോസഫ്, അലക്‌സ് ളാഹയില്‍, ജോണ്‍ തോമസ് (രാജു), ബിജു തച്ചനാലില്‍, ഈശോ തേവര്‍വേലില്‍ (സണ്ണി),രാജു കെ നൈനാന്‍, ജൈജു കുരുവിള തുടങ്ങിയവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

ജീമോന്‍ റാന്നി

Ads by Google
Wednesday 11 Jun 2025 02.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW